കേഡികളേയും റൗഡികളേയും തിരയുന്നു; ആക്ഷന്‍ ഹീറോ ബിജു 2വിലേക്ക് കാസ്റ്റിങ് കോള്‍
Film News
കേഡികളേയും റൗഡികളേയും തിരയുന്നു; ആക്ഷന്‍ ഹീറോ ബിജു 2വിലേക്ക് കാസ്റ്റിങ് കോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th July 2023, 8:09 am

എബ്രിഡ് ഷൈന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രണ്ടാം ഭാഗത്തിലേക്ക് ഉള്ള അഭിനേതാക്കളെ കണ്ടുപിടിക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിനായുള്ള ഒരു ഓപ്പണ്‍ ഓഡിഷന്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. ആദ്യഭാഗത്തിലൂടെ നിരവധി കലാകാരന്മാരാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്.

വ്യത്യസ്തവും കൗതുകവും നിറഞ്ഞതുമായ കാസ്റ്റിങ് കോളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. കാസ്റ്റിങ് കോളിന്റെ വിവരങ്ങള്‍ നിവിന്‍ പോളിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

‘വെള്ളിവെളിച്ചത്തില്‍ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവര്‍ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെടുക’ എന്നാണ് കാസ്റ്റിങ് കോളില്‍ അറിയിച്ചിരിക്കുന്നത്. അതിനു ചുവടെ ബിജു പൗലോസിന്റെ ഒപ്പും പതിപ്പിച്ചിട്ടുണ്ട്.

ഇരുപതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ahb2castingfemale@gmail.com എന്ന മെയ്ല്‍ ഐ.ഡിയിലും ഇരുപതിനും അന്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ahb2castingmale@gmail.com എന്ന മെയ്ല്‍ ഐഡിയിലുമാണ് വിവരങ്ങള്‍ പങ്ക് വെക്കേണ്ടത്.

Content Highlight: acttion hero biju 2 casting call