കേരളത്തേക്കാള്‍ ചെന്നൈയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമുള്ള സ്ഥലമെന്ന് നടി വൈഗ. തമിഴ്‌നാട്ടിലുള്ളവര്‍ മലയാളികളേക്കാള്‍ കുറച്ചുകൂടെ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും ഇവിടെ നേരെ തിരിച്ചാണെന്നും വൈഗ പറഞ്ഞു.
ഒരു പരിചയവും ഇല്ലാത്ത ഒരാളെ കേറി ‘നീ’ എന്നാണ് വിളിക്കുകയെന്നും ആര്‍ട്ടിസ്റ്റുമാര്‍ പൊതുസ്വത്താണെന്ന മനോഭാവം ഇവിടെ ഉള്ളവര്‍ക്ക് കൂടുതലാണെന്നും വൈഗ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് തമിഴും മലയാളവും നന്നായിട്ട് അറിയാം. എനിക്ക് കേരളത്തേക്കാള്‍ ചെന്നൈയാണ് കൂടുതല്‍ ഇഷ്ടം. ഇവിടെ ഞാന്‍ എന്ത് പറഞ്ഞാലും അത് ട്രോളായിട്ട് മാറും. കുറച്ചു കൂടെ പെണ്ണുങ്ങളെ റെസ്പെക്ട് ചെയ്യുന്നത് തമിഴ്നാട്ടുകാരാണ്.
ഞാന്‍ ഇപ്പോള്‍ കുറേ സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അതിന്റെ അനുഭവത്തിലാണ് പറയുന്നത്. തമിഴ്നാട്ടില്‍ നമ്മള്‍ സെറ്റില്‍ ചെല്ലുമ്പോള്‍ ഒന്നുകില്‍ മാഡം എന്ന് വിളിക്കും. മാഡം എന്ന് വിളിക്കണമെന്നല്ല ഞാന്‍ പറയുന്നത്. എന്റെ പേരെങ്കിലും വിളിക്കാമല്ലോ.
ഇവിടെ ഉള്ളവര്‍ ആദ്യം കാണുമ്പോള്‍ തന്നെ ‘നീ’ എന്നാണ് വിളിക്കുക. നീ എന്നാണ് വന്നത്, നീ വാ, പോടി എന്ന രീതിയിലാണ് വിളിക്കുക. എനിക്ക് എന്തോ അത് തീരെ സുഖമായിട്ട് തോന്നുന്നില്ല. നമുക്ക് പേര് ഉണ്ടല്ലോ. അത് വിളിക്കാമല്ലോ.
അത്ര അടുപ്പം ഉണ്ടായി കഴിഞ്ഞാല്‍ കുഴപ്പമില്ല. എന്നാല്‍ ഇവിടെ ഉള്ളവര്‍ അങ്ങനെയല്ല. അവര്‍ ടേക്കണ്‍ ഫോര്‍ ഗ്രാന്റഡായിട്ട് എല്ലാത്തിനെയും എടുക്കും. അതും ഒരു ആര്‍ട്ടിസ്റ്റായാല്‍ പറയുകയും വേണ്ട.
എന്തോ പൊതു സ്വത്താണ് എന്ന ധാരണയാണ് ഇവിടെയുള്ളവര്‍ക്ക്. ഇതൊന്നും മാറ്റിയെടുക്കാന്‍ പറ്റുമെന്ന പ്രതീക്ഷയും എനിക്ക് ഇല്ല,” വൈഗ പറഞ്ഞു.
content highlight: actress vyga about malayali and tamil