Malayalam Cinema
ഞാന്‍ അഭിനയിച്ചില്ലെങ്കില്‍ രേവതിയെ കാസ്റ്റ് ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞു; സിനിമാ വിശേഷം പങ്കുവെച്ച് വിന്ദുജ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 24, 11:34 am
Monday, 24th May 2021, 5:04 pm

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയതാരമായിരുന്ന വിന്ദുജ മേനോന്‍ ഏറെ നാളുകള്‍ക്ക് ശേഷം അഭിനയിച്ച ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലൊരുങ്ങിയ ആക്ഷന്‍ ഹീറോ ബിജു.

ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമേ വിന്ദുജയ്ക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. മോഷണത്തിനിടെ തന്നെ ഉപദ്രവിച്ച മകനെ പൊലീസില്‍ നിന്നും രക്ഷിക്കാനായി കളവ് പറയേണ്ടി വരുന്ന അമ്മയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിന്ദുജ. ഇതേ അഭിപ്രായം താന്‍ സംവിധായകന്‍ എബ്രിഡ് ഷൈനിനോടും ചോദിച്ചിരുന്നെന്നും അദ്ദേഹം ആ കഥാപാത്രമായി സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹിച്ച മുഖം തന്റേതാണെന്നും അതുകൊണ്ടാണ് ഈ വേഷം അഭിനയിക്കണമെന്ന് താനാവശ്യപ്പെടുന്നതെന്നുമായിരുന്നു എബ്രിഡ് ഷൈനിന്റെ മറുപടിയെന്ന് വിന്ദുജ മേനോന്‍ പറയുന്നു.

ഞാന്‍ ചെയ്യുന്നില്ലെങ്കില്‍ രേവതിയെ കാസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും വിന്ദുജ തന്നെ ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്നും ഷൈന്‍ പറഞ്ഞപ്പോള്‍ ആ റോള്‍ ചെയ്യാന്‍ തയ്യാറാവുകയായിരുന്നെന്നും വേഷം ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും വിന്ദുജ മേനോന്‍ പറയുന്നു.

പുതിയ സിനിമകളിലേക്ക് ഓഫറുകള്‍ ഉണ്ടെന്നും എന്നാല്‍ ഒന്നും കമിറ്റ് ചെയ്തിട്ടില്ലെന്നും നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിന്ദുജ മേനോന്‍ പറഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് സിനിമ വന്നതോടെ സിനിമ കാണുന്ന രീതിയിലും പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും വിന്ദുജ മേനോന്‍ പറഞ്ഞു.

കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസിക്കുന്നതെങ്കിലും ഒന്നും രണ്ടും മാസം കൂടുമ്പോള്‍ നാട്ടിലെത്തുന്നതിനാല്‍ ആ അകലം തനിക്ക് ഫീല്‍ ചെയ്യുന്നില്ലെന്നും ഇനി കുറച്ചുനാള്‍ കേരളത്തില്‍ തന്നെ നില്‍ക്കാനാണ് തീരുമാനമെന്നും വിന്ദുജ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlight: Actress Vindhuja Menon About Her Cinema Career