Advertisement
Movie Day
ബന്ധങ്ങള്‍ കാരണം സ്‌ക്രിപ്റ്റ് സെലക്ഷനില്‍ കോംപ്രമൈസ് ചെയ്യാറില്ല: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 08, 12:11 pm
Saturday, 8th July 2023, 5:41 pm

സ്‌ക്രിപ്റ്റ് സെലക്ഷനില്‍ ബന്ധങ്ങള്‍ കാരണം കോംപ്രമൈസ് ചെയ്യാറില്ലെന്ന് നടി വിന്‍സി അലോഷ്യസ്. താന്‍ തെരഞ്ഞെടുക്കുന്ന സ്‌ക്രിപ്റ്റിന് പിന്നില്‍ തന്റെ ഒരു സെലക്ഷന്‍ ഉണ്ടാകാറുണ്ടെന്നും വിന്‍സി പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ബന്ധങ്ങള്‍ കാരണം എന്റെ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ ഞാന്‍ കോംപ്രമൈസ് ചെയ്യാറില്ല. എനിക്ക് ആഗ്രഹങ്ങളുള്ള ചില കഥാപാത്രങ്ങളുണ്ട്. ചിലപ്പൊ വണ്‍ലൈന്‍ കേള്‍ക്കുമ്പോഴായിരിക്കും സ്‌ക്രിപ്റ്റ് കേള്‍ക്കണം എന്ന് തോന്നുക. അങ്ങനെ എനിക്ക് താല്‍പര്യമുള്ള പടമാണ് ഞാന്‍ ചെയ്യാറ്. ചിലപ്പൊ ആ സിനിമ ഫ്‌ളോപ്പ് ആയിരിക്കും. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ ഓക്കെ പറയും,’ വിന്‍സി പറഞ്ഞു.

ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്യാന്‍ കഴിയുന്ന അവസരം ഉണ്ടാകുക എന്നതാണ് തന്നെ സംബന്ധിച്ചെടുത്തോളം സന്തോഷമുള്ള കാര്യമെന്നും വിന്‍സി പറഞ്ഞു.

‘ഹാപ്പിയായിട്ടിരിക്കുന്നതിനെയാണ് സക്‌സെസ് എന്ന് ഞാന്‍ കരുതുന്നത്. സമാധാനം വേണം. നല്ല സ്‌ട്രെയ്ന്‍ എടുക്കാതെയും സ്‌ട്രെസ് എടുക്കാതെയും ഉറങ്ങാന്‍ കഴിയണം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം.

 

സിനിമ എന്റെ പാഷനാണ്. അതില്‍ വലിയ സ്‌ട്രെസും കാര്യങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. അതുപോലെ സിംപിളായി ജീവിക്കാന്‍ പറ്റുന്നതാണ് സ്‌ക്‌സെസ്,’ വിന്‍സി പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായ പദ്മിനിയാണ് വിന്‍സി അലോഷ്യസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ സിനിമയുടെ റിലീസ് നീട്ടിവെക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂലൈ ഏഴ് വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കും.

 

Content Highlight: Actress Vincy Aloysiaus says she does not compromise on script selection due to relationships