സോളമന്റെ തേനീച്ചകള്‍ എന്ന ലാല്‍ ജോസ് സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി വിന്‍സി അലോഷ്യസ്. സിനിമയില്‍ ജോജു ജോര്‍ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോള്‍ മനസിലാക്കിയ ചില കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്.
ജോജു എങ്ങനെയാണ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നതെന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും അടുത്തറിഞ്ഞപ്പോഴാണ് അതൊക്കെ മനസിലായതെന്നും വിന്‍സി പറഞ്ഞു. അതുപോലെ അഭിനയത്തിന്റെ കാര്യത്തില്‍ ഭയങ്കര വാശിയുള്ള നടനാണ് ജോജുവെന്നും ലാല്‍ ജോസിനെ ഇംപ്രസ് ചെയ്യാനൊക്കെ അദ്ദേഹം നോക്കാറുണ്ടെന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘ജോജു ചേട്ടനൊപ്പം സിനിമയില്‍ എന്റെ കോമ്പിനേഷന്‍ സീന്‍സ് ഉണ്ട്. ഭയങ്കര എക്സ്പീരിയന്‍സായിരുന്നു അത്.
നമ്മള്‍ വല്ലാതെ അഡ്മയര്‍ ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. ആ ഒരു പെര്‍ഫോമന്‍സും അദ്ദേഹം എങ്ങനെയാണ് ഈ കാര്യങ്ങളെല്ലാം ഹാന്‍ഡില്‍ ചെയ്യുന്നത് എന്നറിയാനും ഒരു ആകാംക്ഷയുണ്ടായിരുന്നു.
അടുത്തറിഞ്ഞപ്പോഴാണ് മനസിലായത്, പുള്ളി അത് ഡീല്‍ ചെയ്യുന്ന രീതി നമ്മള്‍ സാധാരണ ഡീല്‍ ചെയ്യുന്നത് പോലെയാണ്.
പിന്നെ വാശിയുണ്ട്, നല്ല വാശിയുള്ള ഒരു ആക്ടറാണ്. ചെയ്തെടുക്കണം അല്ലെങ്കില്‍ ലാല്‍ സാറിനെ ഇംപ്രസ് ചെയ്യണം എന്നൊക്കെ ആഗ്രഹിക്കുന്ന ഒരു നടനാണ്. വലിയ മനുഷ്യനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, ഒരു കുഞ്ഞു കുട്ടിയാണ്,’ വിന്‍സി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
content highlight: actress vincy alosious about joju george