| Wednesday, 4th October 2023, 3:08 pm

ഇന്റിമസി സീനിന് മുന്‍പുള്ള സീന്‍ മാറ്റണമെന്ന് ആ നടി, സംവിധായകന്‍ അതിന് തയ്യാറായില്ല; രേഖ തന്നിലേക്ക് എത്തിയതിനെ കുറിച്ച് വിന്‍സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്‌ക്രീനിലേക്ക് കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് മികച്ച വേഷങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞ നടിയാണ് വിന്‍സി അലോഷ്യസ്. ഏതു തരം വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് വിന്‍സി തെളിയിച്ചു കഴിഞ്ഞു.ജിതിന്‍ ഐസക് തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രേഖ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയതോടെ വിന്‍സിയുടെ തലവര തന്നെ മാറിയിരിക്കുകയാണ്.

ഒരു നടിയെന്ന നിലയില്‍ വിന്‍സി ആദ്യമായി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു രേഖ.”രേഖ സിനിമ എന്നെ തേടി വന്നത് എന്തോ എന്റെ ഭാഗ്യംകൊണ്ടാണ് “, വിന്‍സി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം .

“ഇത് എനിക്ക് വന്ന സിനിമ ആയിരുന്നില്ല. മറ്റൊരു നടിയെ ആയിരുന്നു ആദ്യം രേഖയില്‍ വിചാരിച്ചിരുന്നത്. എന്നാല്‍ എന്റെ ഭാഗ്യം കൊണ്ട് അവര്‍ക്ക് ഈ സിനിമയിലെ ഇന്റിമസി രംഗങ്ങള്‍ക്ക് മുമ്പുള്ള ഒരു ടെസ്റ്റിംഗ് സീന്‍ ഇഷ്ടമായില്ല. അത് മാറ്റണം എന്ന് പറഞ്ഞപ്പോള്‍ സംവിധായകന്‍ ജിതിന് അത് ഓക്കേ അല്ലായിരുന്നു. അങ്ങനെയായിരുന്നു നെക്സ്റ്റ് ഓപ്ഷനായി രേഖ എന്നിലേക്ക് എത്തുന്നത്”, വിന്‍സി പറയുന്നു.

“കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ഓക്കേ ആയിരുന്നു. ആദ്യമായി എന്നെ തേടി വരുന്ന ഒരു ഫീമെയ്ല്‍ ടൈറ്റില്‍ റോള്‍ ആയിരുന്നു രേഖ. ഇങ്ങനെയൊരു കഥാപാത്രം എന്റെ കൈയില്‍ നില്‍ക്കുമോ എന്നെനിക്ക് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും ഞാന്‍ അപ്പോള്‍ തന്നെ ഓക്കേ പറഞ്ഞു. ഞാന്‍ പെട്ടെന്ന് സമ്മതിച്ചപ്പോള്‍ അവര്‍ക്കായിരുന്നു സംശയം. പിന്നെ ഈ വേഷം ഞാന്‍ ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് തിരിച്ചു അവരെ കണ്‍വിന്‍സ് ചെയ്യുകയായിരുന്നു”, വിന്‍സി പറഞ്ഞു.

സിനിമയിലെ തുടക്കത്തിലെ ചില രംഗങ്ങള്‍ തനിക്ക് ഒരുപാട് റിലേറ്റഡ് ആയിരുന്നുവെന്നും രേഖ ഇമോഷണലി നന്നായി കണക്റ്റഡായിരുന്നുവെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.പുതിയ സിനിമ തിരക്കുകളില്‍ കരിയറിലെ ഏറ്റവും നല്ല സമയത്തു എത്തി നില്‍ക്കുമ്പോള്‍ ഇനിയും തന്നിലെ നടിയെ വേണ്ട രീതിയില്‍ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് വിന്‍സി അലോഷ്യസ്.

Content Highlight : Actress Vincy Aloshious Speak About Rekha Movie

We use cookies to give you the best possible experience. Learn more