പ്രണയത്തില്‍ താന്‍ എത്തിക്‌സ് മാറ്റിവെച്ചുവെന്നും റിലേഷന്‍ഷിപ്പിലായിരിക്കുമ്പോള്‍ ഒരുപാട് നിബന്ധനകളുണ്ടായിരുന്ന ആളായിരുന്നു താനെന്നും നടി വിന്‍സി അലോഷ്യസ്. തന്റെ എല്ലാ റിലേഷന്‍ഷിപ്പുകളും ഒരാഴ്ചക്കപ്പുറം നീളാറില്ലെന്നും പ്രണയം വളരെ ബ്യൂട്ടിഫുളായ ഒരനുഭവമാണെന്നും നടി പറഞ്ഞു.
പ്രണയത്തില്‍ എത്തിക്‌സ് കലര്‍ന്നപ്പോള്‍ തനിക്ക് പ്രണയം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും അയാം വിത്ത് ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി അലോഷ്യസ് വ്യക്തമാക്കി.
‘ ഒരു റിലേഷന്‍ഷിപ്പില്‍ നില്‍ക്കുന്ന സമയത്ത് ഒരുപാട് നിബന്ധനകളുണ്ടായിരുന്നു എനിക്ക്. റിലേഷന്‍ഷിപ്പിലായിരിക്കുമ്പോള്‍ ഞാനൊരുപാട് അനാവശ്യമായി ചിന്തിച്ചുകൂട്ടിയിരുന്നു. ആ ഒരു രീതിയില്‍ നിന്ന് ഇപ്പോള്‍ ഒരുപാട് വ്യത്യാസമുണ്ട്. എന്റെ എല്ലാ റിലേഷന്‍ഷിപ്പുകള്‍ക്കും ഒരാഴ്ച മാത്രമാണ് കാലാവധി. അതിന്റെ അപ്പുറത്തേക്ക് എന്റെ കൂടെനിന്നാല്‍ അയാള്‍ ഗ്രേറ്റ് ആണ്.
പ്രണയം എന്നത് വളരെ ബ്യൂട്ടിഫുളായ ഒരു ഫീലിംഗ് ആണ്. അവിടെ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും ഇട്ട് ഒരു ദിവസത്തിനകം തന്നെ ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ തമ്മില്‍ പ്രശ്‌നമാകുമായിരുന്നു. ഇതൊക്കെ സാധാരണയായി സംഭവിക്കുന്നതാണ്. പക്ഷേ ആദ്യത്തെ ദിവസം തന്നെ സംഭവിക്കുന്നതാണ് കുഴപ്പം. വളരെ ധിക്കാരിയായ ഒരു ക്യാരക്ടറായിരുന്നു എന്റേത്. ഈയൊരു ചിന്താഗതിയും വെച്ച് മുന്നോട്ട് പോയപ്പോള്‍ എനിക്ക് മരിയാദക്ക് പ്രണയിക്കാന്‍ സാധിച്ചിരുന്നില്ല.
താനിപ്പോള്‍ പ്രണയത്തിലാണെന്നും പ്രണയത്തില്‍ മനസ്സ് തുറന്നുള്ള സംസാരം ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞു. പ്രണയത്തെ ഡിഫൈന്‍ ചെയ്യാന്‍ കഴിയില്ലെന്നും തനിക്ക് താനായി നില്‍ക്കാന്‍ കഴിയുന്ന സ്‌പേസുകളാണ് ആഗ്രഹമെന്നും വിന്‍സി പറഞ്ഞു.
‘ ഇപ്പോള്‍ ഞാന്‍ എത്തിക്‌സൊക്കെ മാറ്റിവെച്ചിട്ട് റിലേഷന്‍പ്പിലുള്ള പേഴ്‌സണെ മാത്രം പ്രേമിക്കുന്ന ഒരു ട്രാക്കിലാണ്. ഇത് വളരെ ബ്യൂട്ടിഫുളായിട്ടാണ് തോന്നുന്നത്. ഞാനിപ്പോള്‍ ഒരാളുമായ് നല്ല പ്രണയത്തിലാണ്. പ്രണയത്തെ അങ്ങനെ ഡിഫൈന്‍ ചെയ്യുകയൊന്നും വേണ്ടയെന്ന് തോന്നിയിട്ടുണ്ട്. പ്രണയത്തിലായിരിക്കുമ്പോള്‍ ഏറ്റവും മനോഹരമായ കാര്യമെന്നത് മനസ്സ് തുറന്നുള്ള സംസാരം തന്നെയാണ്.
എനിക്ക് വളരെ ഇഷ്ടമാണ് സംസാരിക്കാന്‍. ഞാനിപ്പോള്‍ ഒന്നിലും സ്റ്റക്ക് അല്ല. എനിക്കെപ്പോഴും കൂടെ ഒരാള്‍ വേണം. എനിക്ക് അയാളോട് ഞാനായി തന്നെ നില്‍ക്കാന്‍ കഴിയണം. എനിക്ക് കുറേ കുറവുകളുണ്ട്. എന്റേതായ കുറേ കള്ളത്തരങ്ങളുണ്ട്. എന്റേതായ സീക്രട്ടുകളുണ്ട്. ചിലയിടത്ത് ഞാനൊരു കൂള്‍ ഗേള്‍ ആണെന്ന രീതിയിലെക്കെ അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കാറുണ്ട്.
എന്റെ എത്തിക്‌സും ഐഡിയോളജികളും ടിപ്‌ടോപ്പ് ആണെന്നുള്ള വിചാരങ്ങളൊക്കെ എനിക്കുണ്ട്. ഇതൊന്നുമല്ലാതെ ശരിക്കുമുള്ള ഞാനെന്താണോ, അങ്ങനെ നില്‍ക്കാന്‍ കഴിയുന്നൊരു സ്‌പേസ് എനിക്കെപ്പോഴും ആവശ്യമാണ്.
ഇങ്ങനെയൊരു സ്‌പേസ് ആഗ്രഹിച്ചുകൊണ്ടായിരിക്കും ഓരോ പേഴ്‌സണേയും ഞാന്‍ സമീപിക്കുന്നത്. പക്ഷേ ഒരു പോയിന്റ് എത്തുമ്പോള്‍ എനിക്കങ്ങനെ തോന്നാതെ വരാറുണ്ട് മിക്ക റിലേഷന്‍ഷിപ്പിലും. ഇപ്പോള്‍ ഞാന്‍ പ്രണയത്തിലായിരിക്കുന്ന ആളുമായി വളരെ നല്ല അണ്ടര്‍സ്റ്റാന്റിങ്ങിലാണ്. ഇതുവരെ കുഴപ്പങ്ങളൊന്നുമുണ്ടായിട്ടില്ല, ‘ വിന്‍സി പറഞ്ഞു.
Content Highlights: Actress Vincy Aloshious about her love life