| Thursday, 29th December 2022, 1:45 pm

അവരുടെ ഉപദേശം എന്റെ ശരീരത്തിനുണ്ടാക്കിയ ആഘാതങ്ങള്‍ വലുതായിരുന്നു; എന്റെ ഏറ്റവും വലിയ ശാപമിതാണ്: വിദ്യാ ബാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ മുഖമായി ബോളിവുഡില്‍ താരപരിവേഷം നേടിയെടുത്ത നടിയാണ് വിദ്യാ ബാലന്‍. കൗമാര പ്രായത്തില്‍ ശരീരപ്രകൃതിയെ കുറിച്ചും മറ്റുമൊക്കെ തനിക്ക് ലഭിച്ചിരുന്ന ‘ബ്യൂട്ടി ടിപ്‌സു’കളെ കുറിച്ചും അവ ഫോളോ ചെയ്തത് കാരണം തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും താരം സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ക്ലിപ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

സ്‌കിന്‍ നന്നാകാന്‍ വേണ്ടി ഒരുപാട് വെള്ളം കുടിക്കണമെന്ന ഉപദേശം കേട്ട് അത് ചെയ്തതും പിന്നീട് വെയിറ്റ് കൂടി അത് കുറക്കാന്‍ വേണ്ടി വര്‍ക്കൗട്ട് ചെയ്തപ്പോഴുണ്ടായ ബുദ്ധിമുട്ടുകളുമൊക്കെയാണ് വിദ്യ അഭിമുഖത്തില്‍ പറയുന്നത്.

ആരും പെര്‍ഫക്ടല്ല എന്നതും ഓരോരുത്തര്‍ക്കും ഓരോ ശരീരപ്രകൃതിയാണെന്നതും നമ്മള്‍ അംഗീകരിക്കണമെന്നും താരം പറഞ്ഞുവെക്കുന്നു.

”എന്റെ പത്തൊമ്പതാമത്തെ വയസില്‍ നടന്ന ചില കാര്യങ്ങള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ആരോ എന്നോട് പറഞ്ഞു ‘നിങ്ങള്‍ കുറേ വെള്ളം കുടിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്‌കിന്‍ ക്ലിയറാകും,’ എന്ന്. അത് ഞാന്‍ കേട്ടു, കാരണം ആ സമയത്ത് എനിക്ക് മുഖക്കുരുവൊക്കെ ഉണ്ടായിരുന്നു.

അങ്ങനെ ഞാന്‍ കുറേ വെള്ളം കുടിക്കാന്‍ തുടങ്ങി. ഞാന്‍ സ്ഥിരമായി ഏകദേശം പത്ത് ലിറ്റര്‍ വെള്ളം കുടിക്കാന്‍ തുടങ്ങി. വെള്ളം അധികമായി ഞാന്‍ ഛര്‍ദിക്കാന്‍ വരെ തുടങ്ങി. അതും സ്ഥിരമായി.

ചിലപ്പോള്‍ ഞാന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയായിരിക്കും. രണ്ടര മണിക്കൂറും മൂന്ന് മണിക്കൂറുമൊക്കെ ഇത് നീളും. ഇതെല്ലാം ഞാന്‍ ദിവസവും ചെയ്തിരുന്നത് എന്റെ വെയിറ്റ് കുറക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലായിരുന്നു.

അങ്ങനെ എന്റെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയാന്‍ തുടങ്ങി. ഏറ്റവും മെലിഞ്ഞിരുന്നപ്പോള്‍ പോലും എനിക്ക് ഞാന്‍ ഭയങ്കര തടിയുള്ള ഒരാളായി തോന്നി. എനിക്ക് തോന്നുന്നു അതാണ് എന്റെ ഏറ്റവും വലിയ ശാപം.

ആരും പെര്‍ഫക്ടല്ല എന്ന കാര്യം നമ്മള്‍ ആദ്യം മനസിലാക്കി അംഗീകരിക്കണം. ഓരോരുത്തര്‍ക്കും ഓരോ ശരീരപ്രകൃതിയാണെന്നും അംഗീകരിക്കുക. എല്ലാവരും ആഗ്രഹിക്കുന്ന ഒരു ബോഡി ടൈപ്പ് എന്നൊന്നില്ല,” വിദ്യ ബാലന്‍ പറഞ്ഞു.

Content Highlight: Actress Vidya Balan talks about the negative changes she had in her body because of some wrong advices

We use cookies to give you the best possible experience. Learn more