2019ല്‍ പുറത്തിറങ്ങിയ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളി മനസിലിടം ഇടംപിടിച്ച നായികയാണ് വീണ നന്ദകുമാര്‍.റിന്‍സി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വീണ അവതരിപ്പിച്ചത്.
ആസിഫ് അലിയുടെ കഥാപാത്രമായ സ്ലീവാച്ചന്റെ ഭാര്യ കഥാപാത്രമായിരുന്നു വീണയുടേത്. 2017ല്‍ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെയാണ് വീണ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഭീഷ്മ പര്‍വ്വം, മരക്കാര്‍ എന്നിവയാണ് വീണയുടേതായി അവസാനമിറങ്ങിയ ചിത്രങ്ങള്‍.
തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് തനിക്ക് ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെന്ന് പറയുകയാണ് വീണ.
‘ഞാന്‍ സിനിമകളില്‍ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ് മരക്കാറിലേത്. ആ സിനിമ ചെയ്തതില്‍ എനിക്ക് വിഷമം തോന്നിയിട്ടില്ല. പരിഹാസങ്ങള്‍ എന്നെയോ എന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല.
മരക്കാര്‍ ചെയ്ത ശേഷമാണ് കെട്ട്യോളാണെന്റെ മാലാഖയും ഭീഷ്മ പര്‍വ്വവുമൊക്കെ എനിക്ക് ലഭിച്ചത്. എന്റെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളോട് മത്സരിക്കാറില്ല. ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടര്‍ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും അണയറപ്രവര്‍ത്തകര്‍ക്ക്.
കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്. എനിക്ക് പേഴ്സണലി അത് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോയെന്നാണ് നോക്കാറുള്ളത്. നായികാ റോള്‍ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാത്ത ക്യാരക്ടേഴ്സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താല്‍ മാത്രമേ നമുക്ക് വളരാന്‍ പറ്റുകയുള്ളൂ,’ താരം പറയുന്നു.
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ വല്ലാണ്ട് ഇന്‍സ്‌പെയറാകുമെന്നും പഴയപോലെ തന്നെയാണ് മമ്മൂട്ടി ഇപ്പോഴുമെന്നും വീണ പറയുന്നു.
‘മമ്മൂക്കയുടെ എനര്‍ജി ലെവലും ആറ്റിറ്റിയൂഡുമൊക്കെ അദ്ദേഹത്തിന് മാത്രമേയുള്ളൂ. പുള്ളിയെ കാണുമ്പോള്‍ത്തന്നെ നമ്മള്‍ ഇന്‍സ്പയര്‍ ആകും നമ്മുടെ എനര്‍ജി ലെവലും മാറും. പുള്ളി പണ്ടെങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇപ്പോഴും. ആളുടെ ഡെഡിക്കേഷന്‍ ലെവലാവും അത്. തമാശയൊക്കെ പറഞ്ഞാണ് അദ്ദേഹം ലൊക്കേഷനിലേക്ക് വരുന്നത്,’ താരം പറയുന്നു.
നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇങ്ങനത്തെ കഥാപാത്രമെ അവതരിപ്പിക്കൂ എന്ന വാശിയൊന്നും ഇല്ല. നേരത്തെ ചെയ്തിട്ടുള്ള കഥാപാത്രമാണെങ്കില്‍ കൂടിയും പഴയതുമായി സാമ്യം തോന്നിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും വീണ നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Actress Veena Nandakumar about role in Marakkar and Mammootty