മലയാളത്തിലെയും വിവിധ ഭാഷകളിലെയും പല നടികളുമായി തന്നെ സാമ്യപ്പെടുത്താറുണ്ടെന്ന് നടി വീണ നായര്‍. തടി കൂടിയ സമയത്ത് പലരും നടി ഖുശുബുവിനോട് താരതമ്യം ചെയ്തുവെന്നും കുറച്ചു തടി കുറഞ്ഞപ്പോള്‍ കാവ്യ മാധവനെ പോലെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞെന്ന് വീണ പറഞ്ഞു.
മഞ്ജുവിനോടും ആനിയോടും വരെ തന്നെ സാമ്യപ്പെടുത്തിയിട്ടുണ്ടെന്നും വീണ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് വീണ നായര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഖുശുബു എന്നൊരു പേരു കൂടെയെ വരാന്‍ ഉണ്ടായിരുന്നുള്ളൂ. വണ്ണം വെച്ചതുകൊണ്ടാണ് ഖുശുബു എന്ന് പറയുന്നത്. ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു.
വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയെ പോലെ സാമ്യമുണ്ടെന്ന് പറഞ്ഞു.
ഞാന്‍ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. എന്റെ വീട്ടില്‍ അമ്മ നന്നായി സംസാരിക്കും. അച്ഛന്‍ അത്ര നന്നായി സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ എന്റെ അമ്മ എന്നോട് പറയാറുണ്ട് നിര്‍ത്താന്‍.
എന്റെ പൊന്ന് വീണേ… നീ ഒന്ന് നിര്‍ത്തുമോ, എനിക്ക് ശര്‍ദ്ദിക്കാന്‍ വരുന്നുണ്ടെന്ന് അമ്മ പറയും. സത്യമായിട്ടും എന്റെ അമ്മയും ചിറ്റയും എന്നോട് പറഞ്ഞിട്ടുണ്ട്.
കാരണം ഞാനിങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. എന്നിട്ടും ഞാന്‍ നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ. കോട്ടയംക്കാര്‍ നന്നായി സംസാരിക്കുന്നവരാണ്,” വീണ പറഞ്ഞു.
content highlight: actress veena nair about movie