വണ്ണത്തിന്റെ പേരില്‍ തനിക്ക് റോളുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി വീണ നായര്‍. കാസ്റ്റ് ചെയ്യുമ്പോള്‍ തന്നെ പലരും വണ്ണമുള്ളത് ഇഷ്യൂവായിട്ട് പറയാറുണ്ടെന്നും ഫൈനല്‍ സ്റ്റേജിലാണ് ഇക്കാര്യം പറയുകയെന്നും വീണ പറഞ്ഞു.
വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലില്‍ ജയിലില്‍ അഭിനയിക്കുമ്പോള്‍ ഈ പ്രശ്നമുണ്ടായിരുന്നെന്നും സിനിമയുടെ റൈറ്ററാണ് വലിയ വണ്ണമില്ലെന്ന് പറഞ്ഞതെന്നും അങ്ങനെയാണ് സിനിമയില്‍ നിന്നും ഒഴിവാക്കാതിരുന്നതെന്നും വീണ പറഞ്ഞു. അമൃത ടീവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വണ്ണത്തിന്റെ പേരും പറഞ്ഞ് എനിക്ക് വരുന്ന റോളുകള്‍ നഷ്ടപ്പെടുന്നുണ്ട്. കാസ്റ്റ് ചെയ്യുന്ന സമയത്ത് എന്നോട് പലരും പറഞ്ഞിട്ടുള്ളതാണ്, ഫൈനല്‍ ആകുമ്പോഴാണ് എനിക്ക് വണ്ണമുള്ളത് ഇഷ്യൂ ആവുന്നതെന്ന്.
വെല്‍ക്കം ടു സെന്റര്‍ ജയിലില്‍ ആ ക്യാരക്ടറിന് വേണ്ടി എന്നെ കാസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ ടീമിലുള്ളവര്‍ എന്റെ വണ്ണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ആ കൊച്ചിന് ഭയങ്കര വണ്ണമാണെന്ന് എല്ലാവരുടെ ഇടയില്‍ നിന്നും അവര്‍ പറഞ്ഞു. പക്ഷെ അതിന്റെ ഡയറക്ടറാണ്, അത്രക്ക് വണ്ണമൊന്നുമില്ല ഈ ക്യാരക്ടറിന് ഓക്കെയാണെന്ന് പറഞ്ഞത്.
അതിന്റെ ഡേറ്റ് എല്ലാം വിളിച്ച് കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഞാന്‍ രണ്ട് മാസം പ്രഗ്‌നന്റാണെന്ന്. അതുകേട്ടതോടെ അവര്‍ക്ക് ഭയങ്കര ടെന്‍ഷന്‍. കുറച്ചൂടെ വണ്ണം വെക്കുമോയെന്ന ഭയം അവരിലുണ്ടായിരുന്നു.
അവര്‍ ഒരുപാട് കോപ്പറേറ്റ് ചെയ്തു. അതുകൊണ്ട് തന്നെ അഞ്ചാം മാസം വരെ ഞാന്‍ അഭിനയിച്ചു. എട്ടാം മാസത്തിലാണ് വയര്‍ വെളിയില്‍ വന്നത്,” വീണ പറഞ്ഞു.
content highlight: actress veena nair about film