|

നമ്മള്‍ തമ്മില്‍ എന്തൊക്കെയോ ബന്ധമുണ്ടെന്നാണ് പുറത്ത് കേള്‍ക്കുന്നതെന്ന് സാജന്‍ ചേട്ടന്‍ പറഞ്ഞു, അതിന്റെ പേരില്‍ എന്നോട് മിണ്ടിയില്ല: വരദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് വരദ. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച അമല എന്ന സീരിയലിനെക്കുറിച്ച് പറയുകയാണ്.

അമല സീരിയലില്‍ തന്റെ കൂടെ അഭിനയിച്ച സാജന്‍ സൂര്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരെ ഇന്‍ഡസ്ട്രിയില്‍ റൂമറുകളുണ്ടായിരുന്നുവെന്ന് വരദ പറഞ്ഞു.

അതിന്റെ പേരില്‍ സാജന്‍ കുറേ ദിവസം തന്നോട് മിണ്ടാതിരുന്നുവെന്നും വരദ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ കരിയറില്‍ ഒരു ബ്രേക്ക് തന്ന സീരിയലാണ് അമല. മഴവില്‍ മനോരമയുടെ റെക്കോഡ് ബ്രേക്ക് ചെയ്ത സീരിയല്‍ അമലയാണ്. ആ സീരിയലില്‍ എന്നെ കാണാന്‍ അടിപൊളിയായിരുന്നു.

അമലയെക്കുറിച്ച് എനിക്ക് ഒരുപാട് നല്ല കമന്റ്‌സ് വന്നിട്ടുണ്ട്. ഒരുപാട് കല്യാണ ആലോചനകളൊക്കെ ആ സമയത്ത് വന്നിരുന്നു. എല്ലാവരുടെയും വിചാരം അമലയില്‍ ഉള്ളത് പോലെയാണ് എന്നെ കാണാന്‍ എന്നാണ്.

ഞാനും സീരിയലിലെ സാജന്‍ ചേട്ടനും ലൈനാണെന്ന് ആളുകള്‍ പറഞ്ഞിട്ടുണ്ട്. ലൈനല്ല അതിനപ്പുറം കേട്ടിട്ടുണ്ട്. ഒരിടക്ക് സാജന്‍ ചേട്ടന്‍ എന്നോട് സംസാരിക്കുന്നില്ല. എനിക്ക് ഒരുപാട് ഫ്രണ്ട് സര്‍ക്കിള്‍ ഒന്നുമില്ല. ഇന്‍ഡസ്ട്രിയിലെ റൂമറുകള്‍ ഏറ്റവും അവസാനം അറിയുന്ന വ്യക്തി ഞാനായിരിക്കും.

നോക്കുമ്പോള്‍ സാജന്‍ ചേട്ടന്‍ കുറച്ച് ദിവസം എന്നോട് മിണ്ടുന്നില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി സംസാരിക്കുകയൊക്കെ ചെയ്യുന്നതാണ്. ഞാന്‍ ഒരു ദിവസം അങ്ങോട്ട് ചെന്ന് ചോദിച്ചു. ചേട്ടന് എന്റെ അടുത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്. നീ ഇത് അറിഞ്ഞില്ലേ നമ്മള്‍ തമ്മില്‍ എന്തൊക്കെയോ ബന്ധങ്ങള്‍ ഉണ്ടെന്നാണ് പുറത്ത് കേള്‍ക്കുന്നതെന്ന് എന്നോട് പറഞ്ഞു.

എനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞു. പുള്ളി വിചാരിച്ചത് ഞാന്‍ ഇതെല്ലാം കേട്ടിട്ട് തെറ്റിദ്ധരിക്കുമോയെന്നാണ്. ആ സീരിയലിന്റെ സമയത്ത് ഒന്നും ഒന്നും മൂന്നില്‍ വന്നിട്ട് ചേട്ടന്‍ എന്നെ എടുത്ത് പൊക്കുകയൊക്കെ ചെയ്തിരുന്നു. ആളുകള്‍ക്ക് അതൊക്കെ മതിയല്ലോ, അഭിനയമാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ.

എന്നോട് മിണ്ടാതിരിക്കല്ലെയെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞു. പിന്നെ എനിക്ക് ഇതൊക്കെ ശീലമായി. ആരുടെ കൂടെയൊക്കെ അഭിനയിക്കുന്നോ അവരുടെ കൂടെയെല്ലാം കഥ കേള്‍ക്കാന്‍ തുടങ്ങി,” വരദ പറഞ്ഞു.

content highlight: actress varadha about amala serial

Video Stories