| Saturday, 1st September 2018, 12:47 pm

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നടിയെ പൊലീസ് വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: ഹോളിവുഡ് നടിയെ പൊലീസ് വെടിവെച്ചുകൊന്നു. കളിത്തോക്കുമായി ഭീഷണിപ്പെടുത്തിയ നടി വെനേസ മാര്‍ക്വസാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ പാസാഡിനയിലായിരുന്നു സംഭവം.

49കാരിയായ വെനേസയുടെ വീട്ടുടമയാണ് പൊലീസിനെ വിളിച്ച് വീട് പരിശോധിക്കണമെന്നും നടിയുടെ ക്ഷേമമന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് പൊലീസ് എത്തിയത്. തുടര്‍ന്നാണ് നടി കള്ളത്തോക്ക് ചൂണ്ടി പൊലീസിനെ ഭീഷണിപ്പെടുത്തിയത്.

Read:  ആര്‍.എസ്.എസുമായി ബന്ധമില്ല: ആരോപണം തള്ളി പ്രണബ് മുഖര്‍ജി

തോക്ക് ചൂണ്ടിയാണ് നടി വീടിനു പുറത്തേയ്ക്ക് എത്തിയത്. എന്നാല്‍ ഇത് കളിത്തോക്കായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല.

തുടര്‍ന്ന് തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും വെനേസ തയ്യാറായില്ല. തുടര്‍ന്നാണ് പൊലീസ് വെടിയുതിര്‍ത്തത്.

ഹോളിവുഡിലെ ശ്രദ്ധേയമായ ടി.വി സീരിസായ “ഇആര്‍”ലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രസിദ്ധി നേടിയ താരമാണ് വേനെസ മാര്‍ക്വസ്.

We use cookies to give you the best possible experience. Learn more