ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരമാണ് വൈഗ റോസ്. കുഞ്ചാക്കോ ബോബന്‍ നായകനായ ഓര്‍ഡിനറി മോഹന്‍ലാല്‍ നായകനായ അലക്‌സാണ്ടര്‍ ഗി ഗ്രേറ്റ് തുടങ്ങിയ സിനിമകളിലും താരം ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. തന്റെ പേര് യഥാര്‍ത്ഥത്തില്‍ ഹണി റോസ് ജോസഫ് എന്നായിരുന്നു എന്ന് പറയുകയാണ് വൈഗ.
ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ തന്റെ പേര് ഹണി റോസ് എന്നായിരുന്നു എന്നും ചില തെറ്റിദ്ധാരണകള്‍ വന്നപ്പോള്‍ പേര് മാറ്റിയതാണെന്നും വൈഗ പറഞ്ഞു. തന്നെ ഇപ്പോഴും ഹണി റോസ് അല്ലേയെന്നും ചോദിച്ച ആളുകള്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും വൈഗ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞാന്‍ ഒരു പാലാക്കാരി അച്ചായത്തിയാണ്. എിക്ക് കൂടുതല്‍ ഇഷ്ടം ചെന്നൈയാണ്, ഞാനിപ്പോള്‍ താമസിക്കുന്നതും അവിടെയാണ്. സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കുന്നത് തമിഴ്‌നാട്ടുകാരാണ്. ഞാന്‍ കുറേ തമിഴ് സീരിയലുകളിലും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടല്ലോ. അവിടെയൊക്കെ നമ്മള്‍ സെറ്റിലേക്ക് ചെല്ലുമ്പോള്‍ മാഡം എന്നാണ് വിളിക്കുന്നത്. അങ്ങനെ വിളിക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഒന്നുമില്ലെങ്കില്‍ നമ്മുടെ പേരെങ്കിലും വിളിക്കാം.
ഇവിടെയുള്ളവര്‍ ആദ്യം കാണുമ്പോള്‍ തന്നെ നീ, എടീ, പോടീ എന്നൊക്കയാണ് വിളിക്കുന്നത്. അത് അത്ര സുഖമുള്ള കാര്യമല്ല. പിന്നെ അത്ര അടുപ്പമായി കഴിയുമ്പോള്‍ നേരത്തെ പറഞ്ഞതുപോലെ വിളിക്കുന്നതില്‍ കുഴപ്പമില്ല. അല്ലാതെ ആദ്യം കാണുമ്പോള്‍ തന്നെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. ആര്‍ട്ടിസ്റ്റുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് പൊതു സ്വത്ത് പോലെയാണ്. അത് മാറ്റിയെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
എന്റെ പേര് ശരിക്കും ഹണി റോസ് ജോസഫ് എന്നായിരുന്നു. ആ പേരില്‍ ഒരു നടിയുള്ളത് കൊണ്ട് മാറ്റിയതാണ്. എന്നെക്കാള്‍ മുന്നേ ഇന്‍ഡസ്ട്രിയില്‍ വന്നത് പുള്ളിക്കാരിയാണല്ലോ. അതുകൊണ്ട് ഞാന്‍ പേര് മാറ്റിയേക്കാമെന്ന് കരുതി. വന്ന സമയത്ത്, അലക്‌സാണ്ടര്‍ ദി ഗ്രേറ്റോ മറ്റോ ചെയ്യുമ്പോള്‍ മനോരമയുടെ കവറില്‍ എന്റെ ഫോട്ടോ വന്നു. അപ്പോള്‍ ഹണി റോസിന്റെ വീട്ടില്‍ നിന്ന് വിളിച്ചിട്ട് ഇത് അവരല്ല എന്നൊക്കെ പറഞ്ഞു.
അങ്ങനെയാണ് എനിക്ക് പേര് മാറ്റണമെന്ന് തോന്നിയത്. എനിക്ക് ഇപ്പോഴും ഹണി റോസല്ലേയെന്ന് ചോദിച്ച് കോളുകള്‍ വരാറുണ്ട്. അന്ന് സേവ് ചെയ്ത് വെച്ച നമ്പറാകുമത്. പിന്നെ ഓര്‍ഡിനറിയില്‍ അഭിനയിച്ചപ്പോള്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ഞാന്‍ തന്നെ പേര് മാറ്റി,’ വൈഗ റോസ് പറഞ്ഞു.
content highlight: actress vaiga rose talks about honey rose