| Tuesday, 30th July 2024, 12:40 pm

വടക്കുനോക്കിയന്ത്രം തെറ്റായ തീരുമാനം, പക്ഷെ അതുണ്ടാക്കിയ നേട്ടമാണ് ആ ചിത്രങ്ങൾ: ഉഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയാണ് ഉഷയെന്ന ഹസീന അനീഫ്. ഉഷ എന്ന പേരിലായിരുന്നു അവർ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നത്.

കിരീടം, ചെങ്കോൽ, വടക്ക് നോക്കി യന്ത്രം തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ ഉഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉഷ ഇന്ന് മലയാള സിനിമയിൽ അത്ര സജീവമല്ല.

കരിയറിന്റെ തുടക്കത്തിൽ സിനിമകൾ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഉഷ. സിനിമ തെരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നും എന്നാൽ അത് ഗുണമായി മാറിയിട്ടുണ്ടെന്നും ഉഷ പറയുന്നു.

ശ്രീനിവാസന്റെ വടക്കുനോക്കി യന്ത്രത്തിൽ അനിയത്തിയായി അഭിനയിക്കാൻ വിളിച്ചപ്പോൾ അല്പം കാത്തിരിക്കാൻ തന്നോട് ബാലചന്ദ്ര മേനോൻ പറഞ്ഞിരുന്നുവെന്നും എന്നാൽ ചിത്രത്തിൽ അഭിനയിച്ചതോടെ വന്നതെല്ലാം സഹോദരിയുടെ വേഷമാണെന്നും ഉഷ പറഞ്ഞു. ഗൃഹ ലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു നടി.

‘തെറ്റായ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യപടം കഴിഞ്ഞപ്പോൾ ശ്രീനിവാസൻ്റെ വടക്കുനോക്കിയന്ത്രത്തിലേക്ക് അവസരം വന്നു. അനിയത്തിവേഷമായിരുന്നു. ‘അല്പം കാത്തിരുന്നശേഷം ചെയ്യാം’ എന്ന് അന്ന് ബാലചന്ദ്ര മേനോൻ സാറ് പറഞ്ഞു.

പക്ഷേ, ബാപ്പ പറഞ്ഞതനുസരിച്ച് ഞാൻ ആ സിനിമ ചെയ്തു. പിന്നീട് വന്നതെല്ലാം സഹോദരിയുടെയും സുഹൃത്തിന്റെയും വേഷങ്ങളായിരുന്നു. എന്നാൽ, അതു കൊണ്ടുണ്ടായ നേട്ടമാണ് കിരീടത്തിലെയും ചെങ്കോലിലെയും സഹോദരീ വേഷങ്ങൾ,’ഉഷ പറയുന്നു.

Content Highlight: Actress Usha Talk About Vadakkunokkiyanthram Movie

Latest Stories

We use cookies to give you the best possible experience. Learn more