മാളവിക മോഹനന്‍, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിലെ മറ്റൊരു അഭിനേത്രിയാണ് ഊര്‍മിള ഉണ്ണികൃഷ്ണന്‍. സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് താരം.
മാലിദ്വീപില്‍ നിന്ന് വരുന്ന ഒരു കഥാപാത്രമായിട്ടാണ് താന്‍ ചിത്രത്തില്‍ എത്തുന്നതെന്നും ഓഡീഷന് ചെന്നപ്പോള്‍ തന്നോട് ശരിക്കും മലയാളിയാണോയെന്ന് ചോദിച്ചുവെന്നും ഊര്‍മിള പറഞ്ഞു.
മാലിദ്വീപിലെ ആളുകള്‍ പോലും വിചാരിച്ചത് താന്‍ മാലിദ്വീപിയന്‍ ആണെന്നാണെന്നും താരം പറഞ്ഞു. പാര്‍വതിയും ജയറാമും തന്റെ ബന്ധുക്കളാണെന്നും നടി പറഞ്ഞു. കൗമൂദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പെട്ടെന്നായിരുന്നു ക്രിസ്റ്റിയുടെ ഓഡീഷന്‍. തിരുവനന്തപുരത്തേക്ക് ഉടന്‍ വരണമെന്ന് പറഞ്ഞു. ഞാന്‍ പോണ്ടിച്ചേരിയിലാണ് പഠിക്കുന്നത്. അതുകൊണ്ട് പെട്ടെന്ന് ബസും ട്രെയ്‌നും കയറി ഞാന്‍ ഓഡീഷന് എത്തി.
ഓഡീഷന്‍ കൊടുത്തപ്പോഴേക്കും അവര്‍ സെലക്ട് ചെയ്തു. എന്നെ കണ്ടിട്ട് ഒരു മാലിദീപ്വിയന്‍ ലുക്ക് ഉണ്ടായിരുന്നു. സിനിമയില്‍ ഞാന്‍ മാലിദ്വീപിയന്‍ ആയിട്ടാണ് അഭിനയിക്കുന്നത്. അവിടെ ചെന്ന് വേഷം കെട്ടിയപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു നിങ്ങള്‍ മലയാളിയാണോയെന്ന്. മാലിദ്വീപിലെ ആളുകളും വിചാരിച്ചത് ഞാന്‍ അവിടെയുള്ള ആളാണെന്നാണ്.
എന്റെ ചിറ്റയാണ് പാര്‍വതി. അവരുടെ അഭിനയം കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ ആദ്യമായിട്ട് ടെസ്റ്റ് റണ്‍ എന്നൊരു മലബാര്‍ ഗോള്‍ഡിന്റെ ആഡ് ചെയ്തു. ആ ആഡ് കണ്ടിട്ട് ചിറ്റപ്പന്‍ (ജയറാം) എന്നെ വിളിച്ചു. എന്ത് ചെയ്താലും ഇത് തന്നെ ഫോളോ ചെയ്യണമെന്ന് പറഞ്ഞു,” ഊര്‍മിള ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
content highlight: actress urmila unnikrishnan about christy movie