മുംബൈ: മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ബോളിവുഡ് നടി ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരമാണ് മുസ്‌ലിം ഉടമകളുടെ പ്രശ്‌നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്‌ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചു. ട്വീറ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘മുസ്‌ലിം ഉടമകള്‍ എന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ എനിക്ക് വീട് വാടകക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ മുസ്‌ലിമായതിനാല്‍ ഹിന്ദു ഉടമകളും എനിക്ക് വീട്
വാടകക്ക് നല്‍കുന്നില്ല.
എനിക്കെതിരെയുള്ള രാഷ്ട്രീയ ഭീഷണികളില്‍ ചില ഉടമകള്‍ക്ക് പ്രശ്‌നമുണ്ട്. മുംബൈയില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുകയാണ്,’ ഉര്‍ഫി ജാവേദ് ട്വീറ്റ് ചെയ്തു.
മുംബൈയിലെ തെരുവിലൂടെ ഉര്‍ഫി ശരീരം പ്രദര്‍ശിപ്പിച്ചുനടന്നു എന്നാണ് പരാതിയില്‍ പറയുന്നത് മഹാരാഷ്ട്ര മഹിള മോര്‍ച്ച നേതാവ് ചിത്ര കിഷോര്‍ വാഗ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
രാഷ്ട്രീയക്കാര്‍ക്ക് എന്താണ് പണി എന്നാണ് പരാതികളോട് ഉര്‍ഫി പ്രതികരിച്ചത്. ‘ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണോ അഭിഭാഷകരാണോ അതോ വിഡ്ഢികളാണോ? എന്നെ ജയിലിലടക്കാനുള്ള ഒരു നിയമവും ഭരണഘടനയിലില്ല. ഇവര്‍ മാധ്യമശ്രദ്ധ കിട്ടാനായാണ് ഇതൊക്കെ ചെയ്യുന്നത്,’ എന്നായിരുന്നു ഉര്‍ഫി ട്വിറ്ററില്‍ കുറിച്ചിരുന്നത്.
Content Hihlight: Actress Uorfi Javed says she can’t rent a house or apartment in Mumbai