താന്‍ സ്വപ്‌നം കണ്ടത് പോലെയുള്ള റോളാണ് പൊന്നിയിന്‍ സെല്‍വനില്‍ കിട്ടിയതെന്ന് നടി തൃഷ. ഒരു ചരിത്ര ആസ്പദമാക്കിയോ രാജകുമാരിയുടെതിന് സമാനമായതോ ആയ റോളുകള്‍ ചെയ്യണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നും പൊന്നിയിന്‍ സെല്‍വനിലൂടെ അത് സാധ്യമായെന്നുമാണ് തൃഷ പറഞ്ഞത്.
ഇനി താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നല്ല രീതിയില്‍ പോവണമെന്ന ആഗ്രഹം മാത്രമാണ് ഉള്ളതെന്നും ഇംപാക്ട് ഉളള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താന്‍ ഇനി അങ്ങോട്ടേക്ക് ശ്രമിക്കുന്നതെന്നും തൃഷ പറഞ്ഞു. റാങ്കി എന്ന തൃഷയുടെ പുതിയ ചിത്രവുമായി ബന്ധേെപ്പട്ട പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ സ്വപ്നം കണ്ടത് പോലൊരു റോള്‍ ഉണ്ടോന്ന് ചോദിച്ചാല്‍ മൂന്ന് വര്‍ഷം മുന്‍പ് അങ്ങനെ ഒന്ന് ഉണ്ടായിരുന്നു. അതുവരെ ഒരു ചരിത്രത്തെ ആസ്പദമാക്കി വരുന്ന സിനിമയില്‍ രാജകുമാരിയുടേതിന് സമാനമായ റോള്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പൊന്നിയന്‍ സെല്‍വനിലൂടെ അത് സാധിച്ചു. അതിന് ശേഷം അതുപോലുള്ള ആഗ്രഹങ്ങളില്ല.
ഇപ്പോള്‍ എന്റെ മനസിലുള്ള കാര്യം ഏത് കഥാപാത്രം ആണെങ്കിലും അത് നല്ല രീതിയില്‍ പോവണം. അത് ബോക്സോഫീസില്‍ വലിയ പ്രധാന്യത്തോട് കൂടി തന്നെ വിജയിക്കണം. ഇംപാക്ട് ഉളള കഥാപാത്രവും സിനിമയും വേണമെന്നാണ് എന്റെ അഭിപ്രായം. അതിന് വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നത്.
ഇടയ്ക്ക് എന്റെ സിനിമകള്‍ക്ക് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. ചില സമയത്ത് സിനിമകള്‍ തന്നെ റിലീസ് വൈകാറുണ്ട്. രണ്ടാമത്തെ കാര്യം മുന്‍പത്തെ പോലെ ഒത്തിരി സിനിമകളൊന്നും ഞാന്‍ ഏറ്റെടുക്കുന്നില്ല. ആറ് മാസമായിട്ടും സിനിമകളൊന്നുമില്ലെങ്കില്‍ പോലും മോശം സിനിമകളൊന്നും എനിക്ക് വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.
എനിക്ക് ഇഷ്പ്പെട്ട സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലേക്കാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ആറേഴ് മാസം ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടതിന് ശേഷം മാത്രം അടുത്തതിലേക്ക് പോയാല്‍ മതി. മുന്‍പ് നാലഞ്ച് സിനിമകള്‍ ചെയ്തെങ്കില്‍ ഇപ്പോള്‍ രണ്ടെണ്ണമൊക്കെയാണ് ഞാന്‍ ചെയ്യാറുള്ളത്. അത് നല്ലതായിട്ടാണ് എനിക്ക് തോന്നുന്നത്,” തൃഷ പറഞ്ഞു.
content highlight: actress trisha about ponniyin selvan