ബാലുശ്ശേരി: നടനും ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന് പിന്തുണയുമായി നടി തെസ്‌നിഖാന്‍ ബാലുശ്ശേരിയില്‍. ഇടത് മുന്നണിക്ക് വോട്ട് തേടി പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) വിഡീയോയില്‍ അഭിനയിച്ചതിന് പിന്നാലെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജന് പിന്തുണ തേടി തെസ്‌നി എത്തിയത്.
ധര്‍മ്മജന് വേണ്ടി ബാലുശ്ശേരിയില്‍ എത്തിയ തെസ്‌നി ഖാന്‍ യു.ഡി.എഫിന്റെ കുടുംബ യോഗങ്ങളിലാണ് പങ്കെടുത്തത്. നേരത്തെ ധര്‍മ്മജന് വോട്ട് അഭ്യര്‍ത്ഥിച്ച് രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ തുടങ്ങി നിരവധി താരങ്ങളും എത്തിയിരുന്നു.
‘സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന്‍ പൊളിയാണ്..’ എന്ന് പാട്ടുപാടി തെസ്‌നിഖാന്‍ അഭിനയിച്ച പു.ക.സയുടെ വീഡിയോ നേരത്തെ വിവാദമായിരുന്നു.
മുസ്ലീം സമുദായത്തെ തീവ്രവാദികളാക്കിയും ബ്രാഹ്മണര്‍ ദരിദ്രരായി തീര്‍ന്നു എന്നും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോ.
ചമയങ്ങളില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പേരിലായിരുന്നു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്നിഖാന്‍ അഭിനയിച്ച ലഘുവീഡിയോയില്‍ മകന്‍ രാജ്യദ്രോഹിയാണെന്നാണ് പറയുന്നത്.
ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഈ വീഡിയോകള്‍ പിന്‍വലിച്ചതെന്ന് പു.ക.സ സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക