Advertisement
COVID-19
നടി തമന്നയുടെ കൊവിഡ് ഫലം നെഗറ്റീവ്; മാതാപിതാക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 26, 05:27 pm
Wednesday, 26th August 2020, 10:57 pm

ചെന്നൈ: തെന്നിന്ത്യന്‍ താരം തമന്നയുടെ കൊവിഡ് ഫലം നെഗറ്റീവ്. എന്നാല്‍ താരത്തിന്റെ മാതാപിതാക്കള്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. തമന്ന തന്നെയാണ് സോഷ്യല്‍ മീഡിയിലൂടെ കുടുംബത്തിന്റെ കൊവിഡ് ഫലം പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് തന്റെ മാതാപിതാക്കള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതെന്നും പിന്നീട് ടെസ്റ്റ് ചെയ്തപ്പോഴാണ് ഫലം അറിഞ്ഞതെന്നും തമന്ന പറഞ്ഞു.

താനടക്കമുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെങ്കിലും മാതാപിതാക്കള്‍ കൊവിഡ് പോസ്റ്റീവ് ആണെന്ന് തമന്ന പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകള്‍ നന്നായി നടക്കുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും എത്രയും പെട്ടെന്ന് രോഗമുക്തി നേടാന്‍ അവരെ സഹായിക്കുമെന്നും തമന്ന പറഞ്ഞു.

തമന്നയുടെ പോസ്റ്റ് പൂര്‍ണരൂപം,

കഴിഞ്ഞ ദിവസമാണ് എന്റെ മാതാപിതാക്കള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നത്. തുടര്‍ന്ന് മുന്‍കരുതലായി വീട്ടിലെ എല്ലാവരും ഉടനെ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം ഇപ്പോഴാണ് വന്നത്.

നിര്‍ഭാഗ്യവശാല്‍ മാതാപിതാക്കളുടെ ഫലം പോസിറ്റീവാണ്. മെഡിക്കല്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയാണ് ഞങ്ങള്‍.

ഞാനുള്‍പ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകള്‍ നന്നായി നടക്കുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും എത്രയും പെട്ടെന്ന് രോഗമുക്തി നേടാന്‍ അവരെ സഹായിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

actress thamanna covid result become negative