തനിക്ക് വന്ന പ്രൊജക്ടുകളില്‍ യെസ് എന്നുപറഞ്ഞതിനേക്കാള്‍ നോ പറഞ്ഞവയാണ് അധികമെന്ന് നടി തമന്ന ഭാട്ടിയ. സിനിമയിലേക്ക് വന്ന തുടക്കക്കാരി എന്ന നിലയില്‍ നോ പറയുമ്പോള്‍ പല സംവിധായകര്‍ക്കും പരിഭവം ഉണ്ടായിട്ടുണ്ടെന്നും തന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പോലും സംശയം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.
എന്നാല്‍ താന്‍ അപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം ശരിയായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.
സിനിമാപശ്ചാത്തലമില്ലാത്ത സാഹചര്യത്തില്‍ നിന്നാണ് താന്‍ വന്നതെന്നും തന്റെ ആദ്യത്തെ ഒന്നുരണ്ടു ചിത്രങ്ങള്‍ അത്രയ്ക്ക് പ്രശസ്തി തന്നില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.
തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശസ്തിയും ആരാധകരുമുണ്ടായത്. എന്നാല്‍ ഈ പ്രശസ്തി താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും മുംബൈയില്‍ നിന്നും സൗത്ത് ഇന്ത്യയിലേക്ക് വന്നപ്പോള്‍ തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ ഇന്ന് മുംബൈയിലേക്ക് ചെന്നാല്‍ ഒരു സൗത്ത് ഇന്ത്യന്‍ പെണ്ണായിട്ടാണ് എല്ലാവരും തന്നെ കാണുന്നതെന്നും തമന്ന പറയുന്നു.
അത്ര കണ്ട് ഞാന്‍ ഒരു തമിഴ് പെണ്‍കുട്ടിയോ തെലുങ്ക് പെണ്‍കുട്ടിയോ ആയി മാറിയെന്നാണ് അവര്‍ പറയുന്നത്. ഈ ഐഡന്റിറ്റി കിട്ടിയതിന് കാരണം എന്റെ കര്‍മഫലം എന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ വളരെ സന്തുഷ്ടയാണ്, താരം പറയുന്നു.
Chand sa Roshan Chebra എന്ന ഹിന്ദി സിനിമയാണ് എന്റെ ആദ്യ ചിത്രം. ഈ സിനിമയുടെ റിലീസിന് ശേഷം നിറയെ അവസരങ്ങള്‍ വന്നു. എന്നാല്‍ എനിക്ക് ഓഫര്‍ വന്ന സിനിമകളെല്ലാം തന്നെ ഗ്ലാമര്‍ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു.
അതിനാല്‍ ആ ഓഫറുകളെല്ലാം നിരാകരിച്ചു. ആ സമയത്താണ് തമിഴ്, തെലുങ്ക് സിനിമകളില്‍ നിന്നുള്ള ഓഫറുകള്‍ വന്നത്. 2005 ല്‍ ശ്രീ എന്ന തെലുങ്ക് സിനിമയിലും അടുത്ത വര്‍ഷം കൂലി എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.
രണ്ടു ചിത്രങ്ങളും അതത് ഭാഷകളില്‍ എനിക്ക് നല്ല വരവേല്‍പ്പ് നല്‍കി. കേഡി എന്ന തമിഴ് സിനിമയെ തുടര്‍ന്ന് തമിഴിലെ ബ്രഹ്മാണ്ഡ ചിത്ര ങ്ങളുടെ സംവിധായകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷങ്കര്‍ നിര്‍മ്മിച്ച കല്ലരി എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഈ ചിത്രത്തിന്റെ വിജയം തമിഴ് സിനിമയില്‍ ഒരു സ്ഥാനം നേടിതന്നു.
ഇതിനുശേഷം ധനുഷിന്റെ കൂടെ പഠിക്കാത്തവന്‍’, സൂര്യയുടെ കൂടെ അയന്‍’, കാര്‍ത്തിയുടെ കൂടെ പയ്യാ’, വിജയിന്റെ കൂടെ ‘സുറാ’ ജയംരവിയുടെ കൂടെ ‘തില്ലാലങ്കടി’, അജിത്തിന്റെ കൂടെ ‘വീരം’ തുടങ്ങിയവ എന്റെ കരിയറില്‍ എടുത്തുപറയാവുന്ന ചിത്രങ്ങളാണ്.
ഇതിനോടൊപ്പം തന്നെ ചില തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. ഇങ്ങനെ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെലുങ്കിലെ ബ്രഹ്മാണ്ഡ സംവിധായകനായ രാജമൗലി ബാഹുബലി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.
രാജമൗലി ബാഹുബലിക്ക് മുന്‍പ് സംവിധാനം ചെയ്ത ‘ ഈഗ, മഹാധീര’ തുടങ്ങിയ ചിത്രങ്ങള്‍ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സംവിധാനത്തിനുള്ള ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.
ആ ആഗ്രഹം ബാഹുബലി 1, ബാഹുബലി 2 എന്നീ ചിത്രങ്ങള്‍ മൂലം നിറവേറുകയും, ലോകം മുഴുവനുമുള്ള ആരാധകരുടെ ആരാധനയ്ക്ക് പാത്രമാവാനും കഴിഞ്ഞു. ഇതിനുശേഷം തെലുങ്കില്‍ നാഗാര്‍ജുന, ചിരഞ്ജീവി, രവി തേജാ, തമിഴില്‍ വിജയ് സേതുപതി, പ്രഭുദേവ, വിശാല്‍, ചിമ്പു, വിക്രം തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചെന്നും തമന്ന പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക