അഭിനയ ജീവിതം മരണം വരെ തുടരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും നടിമാര്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തണമെന്ന വാദത്തിന് താന്‍ എതിരാണെന്നും നടി തബു.
എന്തിനാണ് അത്തരമൊരു വാദം എന്നെനിക്ക് അറിയില്ല. ഒരാളുടെ സിനിമ കരിയറും വിവാഹവും തമ്മില്‍ എന്താണ് ബന്ധം? നടന്മാര്‍ വിവാഹം കഴിക്കുന്നില്ലേ, അവര്‍ അഭിനയം നിര്‍ത്തുന്നുണ്ടോ പിന്നെ അഭിനയം നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് ഏത് സമയത്തും നിര്‍ത്താം. അത് വ്യക്തിസ്വാതന്ത്ര്യമാണ്. സിനിമ കിട്ടുന്ന കാലംവരെയും അഭിനയിക്കാനാണ് എന്റെ തീരുമാനം’ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ തബു പറഞ്ഞു.
പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന സിനിമകള്‍ പരാജയപ്പെടുമ്പോള്‍ വലിയ രീതിയില്‍ താന്‍ നിരാശപ്പെടാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ‘ പരാജയങ്ങള്‍ വലിയ രീതിയില്‍ നിരാശപ്പെടുത്താറുണ്ട്. ചില ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷവെക്കും. എന്നാല്‍ ബോക്‌സ്ഓഫീസില്‍ അവ തകര്‍ന്നടിയുമ്പോള്‍ വലിയ നിരാശ തോന്നും. ഫിത്തുര്‍ എന്ന സിനിമ ബോക്‌സ് ഓഫീസ് വിജയം നേടാതിരുന്നപ്പോള്‍ അത്തരമൊരു നിരാശയുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. കാരണം ഒരുപാട് പേരുടെ വിയര്‍പ്പും അധ്വാനവുമാണല്ലോ സിനിമ’, തബു പറയുന്നു.
മോളിവുഡിലും കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും ഹോളിവുഡിലും വരെ തന്റെ പ്രതിഭ തെളിയിച്ച താരമാണ് തബു. അന്ധാദൂന്‍ എന്ന ബോളിവുഡ് ചിത്രം 2018 ല്‍ തബുവിന് മികച്ച ഒരു കഥാപാത്രത്തെ സമ്മാനിച്ചു. ദേ ദേ പ്യാര്‍ ദേയിലൂടെ അതിനൊരു തുടര്‍ച്ചയും താരം കണ്ടെത്തി.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മാതൃഭാഷയായ തെലുങ്കിലൂടെ മറ്റൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് തബു. പത്ത് വര്‍ഷമായി തെലുങ്കില്‍ അഭിനയിച്ചിട്ടില്ല എന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നുന്നെന്നും എന്താണ് ഇത്ര നീണ്ട ഇടവേള വന്നതെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും താരം പറയുന്നു.
‘ എന്റെ വീടാണത്. നല്ല കഥാപാത്രങ്ങള്‍ വരാതിരുന്നതുകൊണ്ടാകാം ഇത്രയും വലിയ ഇടവേള. ഒരുപാട് കഥകള്‍ കേട്ടിരുന്നു. പലരും ചോദിക്കുമായിരുന്നു തബുവിനെ തെലുങ്കിലേക്ക് കാണാറേ ഇല്ലല്ലോ എന്ന്. പക്ഷേ ഇപ്പോള്‍ സന്തോഷത്തിലാണ്. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്’, തബു പറയുന്നു.
നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ വെബ് സീരീസിന്റെ ഭാഗമാകാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്നും നല്ല സൃഷ്ടികള്‍ വെബ് സീരീസുകളില്‍ ഉണ്ടാവുന്നുണ്ടെന്നും തബു പറഞ്ഞു. ഒരുപാട് പേര്‍ക്ക് അഭിനയിക്കാനും സിനിമ ചെയ്യാനുമുള്ള അവസരങ്ങള്‍ വെബ് സീരീസുകള്‍ തുറന്നിടുന്നു. സെന്‍സര്‍ഷിപ്പ് ഇല്ല എന്നത് അതിന്റെ ഗുണകരമായ വശമാണ്. അതുകൊണ്ട് ഏത് രീതിയില്‍ അഭിനയിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. തബു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Tabu About Her Career And Women Actress in Cinema