Film News
എനിക്ക് വേറെ പണിയുണ്ട്; കങ്കണയ്ക്ക് മറുപടി പറയാനില്ലെന്ന് തപ്‌സി പന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 30, 11:48 am
Wednesday, 30th June 2021, 5:18 pm

മുംബൈ: തന്നെ ബി ഗ്രേഡ് നടിയെന്ന് വിളിച്ച കങ്കണ റണാവത്തിന് മറുപടി പറയാനില്ലെന്ന് തപ്‌സി പന്നു. ഇത്തരം പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് തപ്‌സി പറഞ്ഞു.

തനിക്ക് മറ്റ് ജോലികളുണ്ടെന്നും തപ്‌സി പറഞ്ഞു. തന്നെ ലക്ഷ്യം വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.

‘എന്റെ സാന്നിധ്യം അത്രയധികം സ്വാധീനം ചെലുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്നാല്‍ എനിക്ക് ജീവിതത്തില്‍ വലുതും മികച്ചതുമായ മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ തപ്‌സി കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് പ്രസക്തിയില്ലെന്നും തപ്‌സി പറഞ്ഞു. ഒരു സഹപ്രവര്‍ത്തകയെന്നല്ലാതെ മറ്റൊരു പ്രാധാന്യവും തന്റെ വ്യക്തിജീവിതത്തില്‍ കങ്കണയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.

റിപ്പബ്ലിക് ടി.വിയ്ക്ക് അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നി കങ്കണ, തപ്‌സി പന്നുവിനേയും സ്വര ഭാസ്‌കറിനേയും ബി ഗ്രേഡ് നടിമാരെന്ന് വിളിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Taapsee Pannu says she has ‘bigger and better’ things to do than to respond to Kangana Ranaut