|

സമൂഹത്തിന് വേണ്ടി പ്രഗ്നന്റ് ആവരുത്, പല അഭിപ്രായങ്ങളായിരിക്കും: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹത്തിന് വേണ്ടിയോ അച്ഛനമ്മമാര്‍ക്ക് വേണ്ടിയോ പ്രഗ്നന്റാവരുതെന്ന് നടി ശ്വേത മേനോന്‍. പ്രഗ്നന്‍സി മനോഹരമായ ഒന്നാണെന്നും ജീവിതത്തില്‍ പൂര്‍ണത കിട്ടിയ അനൂഭൂതിയാണ് പ്രസവിച്ചപ്പോള്‍ തനിക്കുണ്ടായതെന്നും ശ്വേത മേനോന്‍ പറഞ്ഞു.

സമൂഹത്തിന് വേണ്ടിയോ അച്ഛനമ്മമാര്‍ക്ക് വേണ്ടിയോ പ്രസവിക്കാന്‍ പാടില്ലെന്നും അതിനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളായിരിക്കുമെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പ്രഗ്നന്‍സി മനോഹരമായ ഒന്നാണ്. സമൂഹത്തിന് വേണ്ടിയോ അച്ഛനമ്മമാര്‍ക്ക് വേണ്ടിയോ പ്രഗ്നന്റ് ആവരുത്. പ്രസവം എന്ന് പറയുന്നത് ഒരു കൊടുക്കല്‍ വാങ്ങലാണ്. അതില്‍ ഒരു ഇമോഷന്‍ ഉണ്ട്. അതിനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളായിരിക്കും.

കറക്ട് ടൈമിലാണ് ഞാന്‍ പ്രഗ്നന്റായതെന്നാണ് എനിക്ക് തോന്നുന്നത്. ആ കാര്യത്തില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. അതുപോലെ തന്നെ ഡെലിവറി കഴിഞ്ഞപ്പോഴും എനിക്ക് അതേ ഫീലാണ്.

ഡെലിവറി കഴിഞ്ഞപ്പോഴാണ് എനിക്ക് പൂര്‍ണത കിട്ടിയത്. ഞാന്‍ എന്തോ ഒന്ന് ചെയ്തു എന്ന തോന്നലായിരുന്നു. എനിക്ക് ഏറ്റവും വലിയ അവാര്‍ഡും റിവാര്‍ഡും കിട്ടിയ പോലെയായിരുന്നു അത്,” ശ്വേത മേനോന്‍ പറഞ്ഞു.

പള്ളിമണിയാണ് ശ്വേത മേനോന്റെ ഏറ്റവും പുതിയ ചിത്രം. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൈലാഷ്, നിത്യ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

content highlight: actress swetha menon about pregnancy