മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടി ശ്വേത മേനോന്‍. മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന സിനിമയില്‍ മോഹന്‍ലാലിനെക്കാള്‍ മുമ്പ് സൈന്‍ ചെയ്തത് താനാണെന്നും തന്നെ കണ്ടിട്ടല്ലേ അദ്ദേഹത്തെ കാസ്റ്റ് ചെയ്തതെന്ന് താന്‍ ചോദിക്കുമായിരുന്നു എന്നും പറയുകയാണ് ശ്വേത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘കീര്‍ത്തിചക്രക്ക് മുമ്പ് തന്നെ കാക്കക്കുയില്‍ സിനിമയിലെ ‘ആലാരേ ഗോവിന്ദ’ എന്ന പാട്ടില്‍ ഞാന്‍ ലാലേട്ടനൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ട്. ലാലേട്ടനെ എനിക്കെന്റെ സ്‌കൂള്‍ സ്റ്റേജ് മുതല്‍ അറിയാവുന്നതാണ്.
അദ്ദേഹം എന്റെ ഫാമിലിയുമായും പരിചയമുള്ളയാളാണ്. അതുകൊണ്ട് സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ എനിക്ക് ലാലേട്ടനെ അറിയാമായിരുന്നു.
കീര്‍ത്തിചക്ര ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ എപ്പോഴും മേജര്‍ രവിയോട് പറയുമായിരുന്നു, ‘രവീ, ഐ ആം ദ ഫസ്റ്റ് വണ്‍, ലാലേട്ടന് മുമ്പേ ഞാനാണ് കീര്‍ത്തിചക്ര സൈന്‍ ചെയ്തത്, പിന്നെയാണ് നിങ്ങള്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തത്,’ എന്ന്. ഇത് ഞാന്‍ എപ്പോഴും പറയുമായിരുന്നു.
കാരണം എനിക്കായിരുന്നു കീര്‍ത്തിചക്രയിലെ ആദ്യ സൈനിങ് എമൗണ്ട് തന്നത്. എന്നെ കണ്ടിട്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തത് എന്ന് ഞാന്‍ തമാശക്ക് രവിയോട് ചോദിക്കുമായിരുന്നു (ചിരി).
ലാലേട്ടന്റെത് തീര്‍ത്തും വ്യത്യസ്തമായ ഒരു വര്‍ക്കിങ് സ്റ്റൈലാണ്. ഭയങ്കര നിസാരമായി അഭിനയിക്കുന്ന ഒരാളാണ്, എല്ലാ ടേക്കും വ്യത്യസ്തമായിരിക്കും. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് ഫണ്ണാണ്.
മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ നെര്‍വസ് ആകാറുണ്ട്. ബബ്ബബ്ബ ആയിപ്പോകും,’ ശ്വേത മേനോന്‍ പറഞ്ഞു.
അതേസമയം, അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണി ആണ് ശ്വേത മേനോന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സൈക്കോ ഹൊറര്‍ ത്രില്ലര്‍ മോഡില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ നിത്യ ദാസ്, കൈലാഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
content highlight: actress swetha menon about her first film with mohanlal