സമ്പാദിക്കുന്ന സ്വത്തും പണവുമൊന്നും തന്റെ മകള്‍ക്ക് നല്‍കില്ലെന്ന് നടി ശ്വേത മേനോന്. താനും പങ്കാളിയും ചേര്‍ന്ന് സമ്പാദിച്ചത് മുഴുവന്‍ ഇവിടെ തന്നെ പൊടിച്ച് തീര്‍ക്കുമെന്നും മകളെ പറക്കാന്‍ അനുവദിച്ചാല്‍ മാത്രമെ എന്തെങ്കിലും നേടണമെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാവുകയുള്ളു എന്നും ശ്വേത മേനോന് പറഞ്ഞു.
വിവാഹവും പ്രസവവുമൊക്കെ മനസ് കൊണ്ട് തയാറായാല്‍ മാത്രമെ ചെയ്യാവു എന്നും ഇന്ത്യന്‍സ് എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും അതുകൊണ്ട് പലപ്പോഴും അവനവന്റെ ജീവിതം ആസ്വദിക്കാതെ പോവുന്നു എന്നും താരം പറഞ്ഞു. ചാനല്‍ കേരളക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഇപ്പോള്‍ എന്റെ മകള്‍ ഭയങ്കര സാധനമാണ്. അത് വേറെ കാര്യം. മകള്‍ ജനിച്ച സമയമാണ് ഏറ്റവും മനോഹരമായത്. നമ്മള് മനസുകൊണ്ട് തയ്യാറായാല്‍ മാത്രമെ വിവാഹം, പ്രസവം എന്നീ കാര്യങ്ങള്‍ക്ക് ഒരുങ്ങാവൂ. ഇന്ത്യന്‍സ് എപ്പോഴും ഇമോഷണലി അറ്റാച്ച്ഡായതുകൊണ്ട് നമ്മള് നമുക്ക് വേണ്ടി ജീവിക്കാറില്ല. കുട്ടികള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ജീവിച്ച് ജീവിതം ആസ്വദിക്കാതെ പോകുന്നു.
നമ്മള് നമ്മളെ ആദ്യം സ്നേഹിക്കണ്ടെ. എന്റെ മകള്‍ അച്ഛന് കുട്ടിയാണ്. മകളെ കാണുമ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓര്‍മവരും. അവള് പിറന്ന ശേഷമാണ് എനിക്ക് എന്റെ അമ്മയോട് അടുപ്പം കൂടിയത്.
ഞാന്‍ നിനക്ക് വിദ്യാഭ്യാസം മാത്രം തരും സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് അവളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ഞാനും ഭര്‍ത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീര്‍ക്കും. മകളെ പറക്കാന്‍ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവള്‍ക്ക് തോന്നു,’ ശ്വേത മേനോന് പറഞ്ഞു.
അനില്‍ കുമ്പഴ സംവിധാനം ചെയ്ത് ഫെബ്രുവരി 24ന് തിയേറ്ററിലെത്തിയ പള്ളിമണിയാണ് ശ്വേത മേനോന്റെ ഏറ്റവും പുതിയ സിനിമ. കൈലേഷ്, നിത്യ ദാസ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actress swetha menon about her doughter