| Saturday, 1st September 2018, 12:31 pm

നടി സ്വാതി റെഡ്ഡി വിവാഹിതയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി സ്വാതി റെഡ്ഡി വിവാഹിതയായി. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്റ്റംബര്‍ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും.

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സ്വാതി റെഡ്ഡി. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയവിവാഹമാണ്.


നഗ്നനായി ഹരിയാന നിയമസഭയില്‍ പ്രസംഗിച്ച് വിവാദത്തിലായ ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു


മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ സിനിമാ പ്രവേശനം. സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാതി ശ്രദ്ധിക്കപ്പെടുന്നത്.

2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി. മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാളചിത്രങ്ങളിലും സ്വാതി വേഷമിട്ടു.

Latest Stories

We use cookies to give you the best possible experience. Learn more