| Wednesday, 7th December 2022, 8:07 am

വര്‍ക്ക് സ്‌പേസില്‍ ബലം പ്രയോഗിച്ച് റേപ്പ് ചെയ്യുമെന്ന് തോന്നുന്നില്ല, സിനിമാമേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ബലം പ്രയോഗിച്ച് സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നടി സ്വാസിക. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ആരും ഒന്നും ചെയ്യില്ലെന്നും റിയാക്ട് ചെയ്യാന്‍ സ്ത്രീകളെ പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.

ഡബ്ല്യു.സി.സി പോലെയൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലമാണ് സിനിമയെന്നും സ്വാസിക പറഞ്ഞു. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഞാന്‍ ആദ്യം അവിടെ നിന്ന് റിയാക്ട് ചെയ്യും. അതാണ് ആദ്യം സ്ത്രീകളെ പഠിപ്പിച്ച് കൊടുക്കേണ്ടത്. ധൈര്യം നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ടതാണ്.

ഡബ്ല്യു.സി.സിയില്‍ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മള്‍ ഒരു പരാതിയുമായി ചെന്നാല്‍ ഉടനെ തന്നെ നീതി കിട്ടുന്നുണ്ടോ? ഡബ്ല്യു.സി.സി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ.

എന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല.

നമ്മളെ ബലപ്രയോഗിച്ച് റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാ പെണ്ണുങ്ങള്‍ക്കുമുണ്ട്. വേറെ ഏത് സ്ഥലത്ത് ജോലി ചെയ്യുന്നതിനേക്കാളും ഏറ്റവും സുരക്ഷിതമായി നമുക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമയാണ്,” സ്വാസിക പറഞ്ഞു.

content highlight: Actress Swasika says she doesn’t feel women are being raped at work space

Latest Stories

We use cookies to give you the best possible experience. Learn more