| Tuesday, 31st January 2023, 8:21 am

പി.ടി ഉഷയെ പോലുള്ള സ്‌പോര്‍ട്‌സ് താരങ്ങള്‍ ഷോര്‍ട്ട്‌സ് ഇടുമ്പോള്‍ കുറ്റം പറയുന്നില്ല, സിനിമാ താരങ്ങള്‍ ധരിക്കുമ്പോള്‍ മാത്രമാണ് ആളുകള്‍ക്ക് പ്രശ്‌നം: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പി.ടി ഉഷയേയും സാനിയ മിര്‍സയേയും പോലെയുള്ള സ്‌പോര്‍ട്സ് താരങ്ങള്‍ ഷോര്‍ട്ട്‌സ് ഇടുമ്പോള്‍ ആരും അവരെ കമന്റ് ചെയ്യുന്നില്ലെന്ന് സ്വാസിക. സിനിമാ താരങ്ങള്‍ ഷോര്‍ട്ട്‌സ് ഇടുമ്പോള്‍ മാത്രമാണ് ആളുകള്‍ സൈബര്‍ബുള്ളിയിങ് ചെയ്യുന്നുള്ളുവെന്നും സ്വാസിക പറഞ്ഞു.

സ്‌പോര്‍ട്സ് താരങ്ങള്‍ ഇടുന്ന ഷോര്‍ട്ട്‌സ് തന്നെയാണ് തങ്ങളും ഇടുന്നതെന്നും എന്നാല്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ ധരിക്കുമ്പോള്‍ അത് ജോലിയുടെ ഭാഗമാണെന്ന് പറയുന്നു. സിനിമാ താരങ്ങള്‍ക്ക് നേരെ മാത്രമാണ് നെഗറ്റീവ് ചിന്ത വെച്ചു പുലര്‍ത്തുന്നതെന്നും സ്വാസിക പറഞ്ഞു. തങ്ങളും ജോലിയുടെ ഭാഗമായിട്ടാണ് ഷോര്‍ട്ട്‌സ് ധരിക്കുന്നതെന്നും സ്വാസിക പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പി.ടി ഉഷ അല്ലെങ്കില്‍ സാനിയ മിര്‍സ ഒന്നും ഷോര്‍ട്ട്‌സ് ഇടുമ്പോള്‍ ആരും ഒന്നും പറയുന്നില്ല. അവര്‍ അവരുടെ ജോലിയുടെ ഭാഗമായി ഷോര്‍ട്ട്‌സ് ഇടുമ്പോള്‍ ഒരാളും അതിനെ കമന്റ് ചെയ്യുന്നില്ല. അവരും ഷോട്ട്‌സ് ആണ് ഇടുന്നത്. അതേ പോലുള്ള ഷോര്‍ട്ട്‌സ് ആണ് നമ്മളും ഇടുന്നത്.

സാനിയ ഒക്കെ അതിന്റെ പേരില്‍ ഫേസ് ചെയ്യുന്നുണ്ട്. ഞാന്‍ ഷോര്‍ട്ട്‌സ് ഇട്ട് ഫോട്ടോ വരാത്തത് കൊണ്ട് അങ്ങനെ കമന്റ് വന്നിട്ടില്ല. ഇനിയായിരിക്കും വരാന്‍ പോകുന്നത്. ലേറ്റസ്റ്റായിട്ട് അനശ്വര ഷോര്‍ട്ട്‌സ് ഇട്ടപ്പോഴും കമന്റ്‌സ് ഉണ്ടായിരുന്നു.

അനശ്വര, സാനിയ ഇവര്‍ക്ക് ഒക്കെ ഒരുപാട് സൈബര്‍ബുള്ളിയിങ് വരുന്നു. പക്ഷെ അവര്‍ ഇടുന്ന അതേ ഷോര്‍ട്ട്‌സ് തന്നെയാണ് സാനിയ മിര്‍സയും നമ്മുടെ സ്‌പോര്‍ട്സ് താരങ്ങളും ഇടുന്നത്. അത് അവരുടെ ജോലിയുടെ ഭാഗമായിട്ടാണ് ഇടുന്നതെന്ന് പറയുന്നു. ഒരാളും അതിനെ കമന്റ് ചെയ്യുന്നില്ല. അല്ലെങ്കില്‍ ഒരു നെഗറ്റീവ് ചിന്ത അവിടെ വെക്കുന്നില്ല.

ഇതും ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. അതിനെ അതിന്റെ സെന്‍സ് കൊണ്ട് കാണാന്‍ എന്തുകൊണ്ടാണ് പറ്റാത്തതെന്ന് ചോദിച്ചാല്‍ എന്തുകൊണ്ടാണെന്നതിന്റെ ഉത്തരം എനിക്ക് അറിയില്ല. പക്ഷെ നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ ഈ കാര്യങ്ങളൊക്കെ അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും വെറുതെ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ കാര്യമില്ലാ എന്നുള്ളത്,” സ്വാസിക പറഞ്ഞു.

content highlight: actress swasika about wearing shorts

We use cookies to give you the best possible experience. Learn more