| Monday, 13th March 2023, 4:57 pm

ശരിക്കും അതൊരു അസുഖമായിരുന്നു മക്കളെ; ചില സമയത്ത് മുഖം ഭയങ്കര സെന്‍സിറ്റീവാകും: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വാസിക, അലന്‍സിയര്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. ഇറോട്ടിക് ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ സെലേന എന്ന കഥാപാത്രമായുള്ള സ്വാസികയുടെ പ്രകടനവും ചര്‍ച്ചയായിരുന്നു.

സിനിമയിലുടനീളം സ്വാസികയുടെ മുഖത്ത് മുഖക്കുരു ഉള്ളതായി കാണാന്‍ സാധിക്കും. സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ അത് മേക്കപ്പ് അണെന്ന തരത്തില്‍ പല കമന്റുകളും വന്നിരുന്നു. എന്നാല്‍ അത് മേക്കപ്പല്ലെന്നും തന്റെ മുഖക്കുരുവായിരുന്നു എന്നും പറയുകയാണ് സ്വാസിക. അതൊരു അസുഖമായിരുന്നു എന്നും മേക്കപ്പ് ആയിരുന്നെങ്കില്‍ രണ്ട് കവിളിലും ഒരുപോലെ ഇടില്ലായിരുന്നു എന്നും താരം പറഞ്ഞു. ഇന്ത്യന്‍ സിനിമാ ഗ്യാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘പ്രൊമോഷന്റെ ഭാഗമായി അലന്‍ചേട്ടന്‍ വീണ്ടും കഥാപാത്രത്തിലേക്ക് കയറി. പക്ഷെ ഞാന്‍ കഥാപാത്രത്തിന്റെ ഡ്രസിലേക്ക് മാത്രമാണ് തിരിച്ച് കയറിയത്. സിനിമയില്‍ മുഖത്ത് കാണുന്ന ആ റോസ് നിറം മേക്കപ്പല്ല. അസുഖത്തിന്റെ മുള്‍മുനയിലായിരുന്നപ്പോള്‍ അങ്ങനെ സംഭവിച്ച് പോയതാണ്.

ശരിക്കും അതൊരു അസുഖമാണ് മക്കളെ അല്ലാതെ ഞാന്‍ മേക്കപ്പ് ഇട്ടതല്ല. സിനിമ കാണുമ്പോള്‍ അത് കൃത്യമായിട്ട് മനസിലാകും. ചില സീനുകളില്‍ മുഖത്ത് ആ റോസ് നിറം കാണാന്‍ കഴിയില്ല. പിമ്പിളിന് വേണ്ടിയുള്ള ട്രീറ്റ്‌മെന്റ് ചെയ്യുമ്പോള്‍ അത് കുറയും. ചില സമയത്ത് ഭയങ്കര സെന്‍സിറ്റീവായിട്ട് അത് കൂടുകയും ചെയ്യും.

പ്രത്യേകിച്ച് ഔട്ട് ഡോര്‍ ഷൂട്ടൊക്കെ നടക്കുമ്പോള്‍ വെയില്‍ കൊള്ളുമല്ലോ, അപ്പോഴാണ് മുഖക്കുരു കൂടുന്നത്. അത് നിങ്ങള്‍ക്ക് കാണുമ്പോള്‍ തന്നെ മനസിലാകും. മേക്കപ്പ് ഇടുകയാണെങ്കില്‍ രണ്ട് കവിളിലും ഒരുപോലെയല്ലേ ഇടുകയുള്ളു. ഇതാണെങ്കില്‍ കൂടിയും കുറഞ്ഞുമൊക്കെ കാണാന്‍ സാധിക്കും,’ സ്വാസിക പറഞ്ഞു.

content highlight: actress swasika about her pimples

We use cookies to give you the best possible experience. Learn more