ചെറുപ്പത്തില്‍ അമ്മയും കുട്ടിയും കളിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് ആ നടനായിരിക്കും, അദ്ദേഹത്തോട് വലിയ ആരാധനയാണ്: സ്വാസിക
Entertainment news
ചെറുപ്പത്തില്‍ അമ്മയും കുട്ടിയും കളിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് ആ നടനായിരിക്കും, അദ്ദേഹത്തോട് വലിയ ആരാധനയാണ്: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th March 2023, 11:45 am

സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ട് തന്റെ ക്രഷ് ഷാരൂഖ് ഖാനായിരുന്നുവെന്ന് നടി സ്വാസിക. ഷാരൂഖ് ഖാനെ നേരിട്ട് കണ്ടാല്‍ ഓടിപോയി കെട്ടിപ്പിടിക്കുമെന്നും സിനിമയില്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ അവസരം തരുമോയെന്ന് ചോദിക്കുമെന്നും താരം പറഞ്ഞു.

മലയാള സിനിമയില്‍ ക്രഷ് തോന്നിയത് പൃഥ്വിരാജിനോടാണെന്നും നന്ദനം സിനിമ കണ്ടിട്ടായിരുന്നു ആദ്യം അങ്ങനെ തോന്നിയതെന്നും സ്വാസിക പറഞ്ഞു. കൂടാതെ സ്‌കൂളില്‍ വെച്ച് ഇഷ്ടം തോന്നിയ വ്യക്തിയെക്കുറിച്ചും സ്വാസിക സംസാരിച്ചു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ രണ്ടിലും മൂന്നിലും പഠിക്കുന്ന സമയം തൊട്ടുള്ള എന്റെ ക്രഷ് ഷാരൂഖ് ഖാനാണ്. ചെറുപ്പത്തില്‍ അമ്മയും കുട്ടിയും കളിക്കുമ്പോള്‍ അതില്‍ എപ്പോഴും എന്റെ ഭര്‍ത്താവ് ഷാരൂഖ് ഖാനായിരിക്കും.

ആ ക്രഷ് എനിക്ക് ഇപ്പോഴും അദ്ദേഹത്തോടുണ്ട്. അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയാണ്. അദ്ദേഹം എന്റെ മുന്നിലേക്ക് വന്നാല്‍ ഞാന്‍ ചോദ്യം ചോദിക്കില്ല. ഓടിപോയി കെട്ടിപിടിക്കും. ചിലപ്പോള്‍ അദ്ദേഹത്തെ കിസ് ചെയ്യും. അല്ലെങ്കില്‍ കാല് തൊട്ട് വഴങ്ങും. കാല് തൊട്ട് വണങ്ങുന്നത് എന്റെ വീക്ക്‌നസാണ്.

ചോദ്യം ചോദിക്കാന്‍ പറ്റുമോയെന്നൊന്നും എനിക്ക് അറിയില്ല. ഒരു ഫാന്‍ ഗേള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം തരുമോയെന്ന് ഞാന്‍ ചോദിക്കും.

മലയാളത്തില്‍ എനിക്ക് ക്രഷ് തോന്നിയ നടന്‍ പൃഥ്വിരാജാണ്. നന്ദനം സിനിമയൊക്കെ കണ്ടിട്ടാണ് അദ്ദേഹം ക്രഷായത്. അതല്ലാതെ സിനിമ ഇന്‍ഡസ്ട്രിയില്‍ ക്രഷ് തോന്നിയ മറ്റാരുമില്ല. പിന്നെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഉണ്ടായിരുന്ന സമയത്ത് അതില്‍ പാടുന്ന ചിലരോട് ക്രഷ് തോന്നിയിട്ടുണ്ട്.

ചില നല്ല ഡാന്‍സേഴ്‌സിനെ കാണുമ്പോള്‍ ക്രഷ് തോന്നാറുണ്ട്. സകൂളില്‍ പഠിക്കുമ്പോള്‍ എല്ലാവര്‍ഷവും ഡാന്‍സിന് ഫസ്റ്റ് കിട്ടുന്ന ഒരു പയ്യനുണ്ടായിരുന്നു. അുല്‍ എന്നാണ് അവന്റെ പേര്. നന്നായിട്ട് ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യും.

ആ സമയത്ത് അവന്റെ ഡാന്‍സ് കാണാന്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ വേദിയില്‍ പോയിട്ട് ഇരിക്കുമായിരുന്നു. പക്ഷെ അതൊന്നും പറഞ്ഞിട്ട് പോലുമില്ല,” സ്വാസിക പറഞ്ഞു.

content highlight: actress swasika about her film crush