തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകള്‍ ആസ്വദിക്കാറുണ്ടെന്ന് നടി സ്വാസിക. ഗോസിപ്പ് ഉണ്ടാവുന്നത് നല്ലതാണെന്നും നടിയാകുമ്പോള്‍ ഗോസിപ്പുകള്‍ ഉണ്ടാവണമെന്നുമാണ് സ്വാസിക പറഞ്ഞത്.
വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് നല്ല കാര്യമാണെന്നും ബോളിവുഡ് സിനിമകളില്‍ റിപ്പോര്‍ട്ടറിനെ വിളിച്ച് ഗോസിപ്പ് എഴുതിക്കുന്ന ചില രംഗങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അതിനെ മാര്‍ക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കുന്നത് നല്ലതാണെന്നും താരം പറഞ്ഞു. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
”ഗോസിപ്പുകള്‍ മാറി മാറി വരും. എല്ലാ ഗോസിപ്പുകളും ഞാന്‍ ആസ്വദിക്കാറുണ്ട്. ആര്‍ട്ടിസ്റ്റായാല്‍ കുറച്ച് ഗോസിപ്പുകള്‍ ഒക്കെ വേണ്ടെ. റിപ്പോര്‍ട്ടറിനെ വിളിച്ചിട്ട് എന്നെക്കുറിച്ച് കുറച്ച് ഗോസിപ്പുകള്‍ ഒക്കെ എഴുതൂവെന്ന് പറയുന്നത് ഞാന്‍ ചില ബോളിവുഡ് മൂവിസില്‍ കണ്ടിട്ടുണ്ട്.
ഗോസിപ്പിനെ ഒരു മാര്‍ക്കറ്റിങ് ഐഡിയ ആയിട്ട് ഉപയോഗിക്കാം. വാര്‍ത്തകളില്‍ നമ്മള്‍ നിറഞ്ഞ് നില്‍ക്കുന്നത് നല്ല കാര്യമല്ലെ. അങ്ങനെ ഒരാള്‍ ഉണ്ട് എന്ന് എപ്പോഴും തോന്നും. അതുകൊണ്ട് ഗോസിപ്പുകള്‍ ഉണ്ടാവുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്.
ഏത് കാര്യത്തിലായാലും നമ്മളെക്കുറിച്ച് നെഗറ്റീവ് പബ്ലിസിറ്റി വരുന്നതും എന്റെ സിനിമയെക്കുറിച്ച് വരുന്ന നെഗറ്റീവ് സാധനമായാലും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് ഇങ്ങനെ നിറഞ്ഞ് നില്‍ക്കുന്നത് വ്യക്തിപരമായി നമുക്ക് നല്ലതാണ്,” സ്വാസിക പറഞ്ഞു.
അതേസമയം, ചതുരമാണ് ഒടുവില്‍ റിലീസ് ചെയ്ത സ്വാസികയുടെ ചിത്രം. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് ഇറോട്ടിക് ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.