മുംബൈ: ഷാരൂഖ് ഖാന് പിന്തുണയുമായി നടി സ്വര ഭാസ്‌കര്‍. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് സ്വരയുടെ പ്രതികരണം.
‘ഷാരൂഖ് ഖാന്‍ ദയാവായ്പിന്റേയും മാന്യമായ പെരുമാറ്റത്തിന്റെയും ഉദാഹരണമാണ്. ഒരു ആശയമെന്ന നിലയില്‍ ഇന്ത്യയിലെ മികച്ച ഗുണങ്ങളെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നതെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹം എനിക്ക് വ്യക്തിപരമായി ഒരു പ്രചോദനമാണ്,’ സ്വര ട്വീറ്റ് ചെയ്തു.
ആഡംബര കപ്പിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ബുധനാഴ്ച കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തല്‍.
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.
അതേസമയം വ്യാഴാഴ്ച ഷാരൂഖ്, ആര്യനെ കാണാന്‍ ജയിലിലെത്തിയിരുന്നു. കൊവിഡ് നിയന്ത്രണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖ് ജയിലിലെത്തിയത്. 20 മിനുട്ടോളം അദ്ദേഹം ജയിലില്‍ ചിലവിട്ടു.
Shahrukh Khan is an example of grace & decent conduct. To me, he represents the best qualities of India as an idea. He is an inspiration to me personally. 💜✨
Sending him & Gauri love, strength & all my prayers!— Swara Bhasker (@ReallySwara) October 21, 2021
മുംബൈ ആര്‍തര്‍ റോഡിലെത്തിയ ഷാരൂഖിനെ മാധ്യമങ്ങളുടെ പട വളഞ്ഞത് ഇതിനോടകം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് രംഗത്തെത്തി. അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി തേടുന്ന ഒരു രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു എന്ന് റണാ അയ്യൂബ് വിമര്‍ശിച്ചു.
ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘തന്റെ മകനെ കാണാന്‍ പോകുമ്പോള്‍ തകര്‍ന്ന പിതാവിനെ ഹീനമായി വേട്ടയാടുന്ന ടെലിവിഷന്‍ ക്യാമറകള്‍, വാര്‍ത്താ അവതാരകര്‍ അവകാശപ്പെടുന്നത് ആര്യന്‍ ഖാന്‍ അജ്മല്‍ കസബിന്റെ അതേ ജയിലിലാണ് എന്നാണ്.
അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി നോക്കുന്ന ഒരു രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു,’ റാണ അയ്യൂബ് ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Swara Bhasker supports Actor Sharukh Khan Aryan Khan