| Monday, 19th April 2021, 6:12 pm

"രാജിവെച്ചൊഴിയൂ പരാജയമേ"; കേന്ദ്ര ആരോഗ്യമന്ത്രിയോട് സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് മറുപടി കത്തയച്ചതിലാണ് സ്വരയുടെ വിമര്‍ശനം.

കൊവിഡ് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലും പ്രാധാന്യം, നിര്‍ദേശങ്ങള്‍ നല്‍കിയ മുന്‍പ്രധാനമന്ത്രിക്ക് മറുപടി കൊടുക്കുന്നതിനാണോ എന്ന് സ്വര ചോദിക്കുന്നു. രാജി വച്ചൊഴിയൂ, വന്‍ പരാജയമേ എന്നാണ് നടി ട്വീറ്റ് ചെയ്തു.

‘രാജി വച്ചൊഴിയൂ വന്‍ പരാജയമേ. ഒഴിവാക്കാവുന്ന ഈ ദുരന്തം ഉണ്ടായതിന് നിങ്ങളും നിങ്ങളുടെ സര്‍ക്കാരും ഞങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. കാര്യങ്ങള്‍ വ്യക്തമായി വിനിയോഗിക്കേണ്ടതിന് പകരം നിങ്ങള്‍ മുന്‍പ്രധാനമന്ത്രിക്ക് മറുപടി കത്തയക്കുന്നു. യാഥാര്‍ഥ്യം മനസിലാക്കി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് എന്ത് പറയുന്നു. നാണക്കേട്’ സ്വര കുറിച്ചു.

കൊവിഡ് വാക്‌സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അഞ്ച് നിര്‍ദേശങ്ങടങ്ങിയ കത്താണ് മന്‍മോഹന്‍സിംഗ് മോദിയ്ക്കയച്ചിരുന്നത്.

എന്നാല്‍ നിങ്ങളുടെ ഉപദേശം കോണ്‍ഗ്രസ് നേതാക്കളെങ്കിലും പാലിച്ചിരുന്നെങ്കില്‍ ചരിത്രം നിങ്ങളോട് കനിവുള്ളവനായിരിക്കും എന്നായിരുന്നു ഹര്‍ഷവര്‍ധന്‍ മന്‍മോഹന്‍സിംഗിന് മറുപടി നല്‍കിയിരുന്നത്.

രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ച് മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത്. രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് സിംഗ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Swara Bhasker Dr. Harsh Vardhan Covid Manmohan Sing

We use cookies to give you the best possible experience. Learn more