ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ തന്റെ അച്ഛനെ കുറിച്ചെഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കുട്ടിക്കാലം മുതല്‍ ഇന്നുവരെ തനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത് അച്ഛനാണൊണ് കുറിപ്പില്‍ സ്വര പറയുന്നത്. സ്വരയുടെ അച്ഛനായ ഉദയ ഭാസ്‌കറിന്റെ എഴുപതാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സ്വരയുടെ കുറിപ്പ്.
ചുറ്റുമുള്ളവരെല്ലാം വിവാഹത്തിനായി സമ്മര്‍ദം ചെലുത്തുമ്പോള്‍ അച്ഛന്‍ മാത്രം വ്യത്യസ്തമായാണ് സംസാരിച്ചതെന്ന് സ്വര പറയുന്നു.
‘ഇപ്പോള്‍ (മുപ്പത് വയസ്സായ ഒരു അംഗീകൃത യുവതിയാണല്ലോ ഞാന്‍ ഇപ്പോള്‍) ചുറ്റും വിവാഹം കഴിക്കാനുള്ള സമ്മര്‍ദം കൂടിവരുമ്പോള്‍ അച്ഛന്‍ ഒരൊറ്റ കാര്യമേ പറഞ്ഞുള്ളു, ‘ഈ വിവാഹത്തിനും ഭര്‍ത്താവിനും വേണ്ടിയുള്ള അന്വേഷണത്തില്‍ നിന്നെ നിയന്ത്രിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന ഒരാളോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കരുത്. വളരാന്‍ സാധിക്കുന്നതായിരിക്കണം ബന്ധങ്ങള്‍’. അതുപോലെയുള്ള ഒരു ബന്ധം കണ്ടാണല്ലോ ഞാന്‍ വളര്‍ന്നത് – നിങ്ങളും അമ്മയും,’ സ്വര കുറിപ്പില്‍ പറയുന്നു.