| Sunday, 21st August 2022, 5:05 pm

വഴിയിലെ കുഴി സ്ഥിരം അനുഭവിക്കുന്നത്, ഞാനും അതേ പാര്‍ട്ടിയിലുള്ളത്, പക്ഷെ കുഴി അതിനപ്പുറമുള്ള കാര്യം: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ന്നാ താന്‍ കേസ് കൊട് തിയേറ്ററില്‍ മികച്ച പ്രതികാരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ചിത്രം കണ്ട ശേഷം സിനിമയെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. സിനിമയില്‍ പറയുന്ന കുഴി തന്റെ ജീവിതത്തിലും നേരിട്ട് അനുഭവം ഉണ്ടെന്നും കുഴി നികത്താനുള്ള ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട് എന്നുമാണ് സുരഭി സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

താനും അതേ പാര്‍ട്ടിയിലുള്ള ആളാണ് എന്നും എന്നാല്‍ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണെന്നും താരം അഭിപ്രായപ്പെട്ടുന്നു.

‘നമ്മള്‍ ടാക്‌സ് അടച്ചിട്ടാണ് റോഡിലൂടെ പോകുന്നത്. അപ്പോള്‍ അത് നികത്താനുള്ള ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട്. അത് ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്.

പലപ്പോഴും ഗള്‍ഫിലുള്ള ആളുകള്‍ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട് നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച്. പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥയും സാഹചര്യവുമൊക്കെ വ്യത്യസ്തമാണ്,’ സുരഭി പറയുന്നു.

സുരഭി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്

‘ചാക്കോച്ചന്‍ എന്ന ഒരാളെ ആ സിനിമയില്‍ കാണാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ വരവില്‍ ചാക്കോച്ചന്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ കഥാപാത്രമായി മാറിയിട്ടുള്ള ഒരു സിനിമായായി തോന്നി.

വഴിയിലെ കുഴിയില്‍ സ്ഥിരമായി വീഴുന്നതാണ്.
ഞാനും അതേ പാര്‍ട്ടിയിലുള്ള ആളാണ്. പക്ഷെ കുഴി എന്ന് പറയുന്നത് അതിനപ്പുറത്തേക്കുള്ള കാര്യമാണ്. നമ്മള്‍ ടാക്‌സ് അടച്ചിട്ടാണല്ലോ റോഡിലൂടെ പോകുന്നത്. അപ്പോള്‍ അത് നികത്താനുള്ള ഉത്തരവാദിത്വം ഭരണാധികാരികള്‍ക്കുണ്ട്. അത് ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്. പലപ്പോഴും ഗള്‍ഫിലൊക്കെയുള്ള ആളുകള്‍ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട് നമ്മുടെ നാട്ടിലെ റോഡിനെ കുറിച്ച്. പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥയും സാഹചര്യവുമൊക്കെ വ്യത്യസ്തമാണ്. സിനിമ സിനിമയും രാഷ്ട്രീയം രാഷ്ട്രീയവും തന്നെയാണ്. എപ്പോഴും കല അതിന്റെ ധര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കും,’ സുരഭി പറയുന്നു.


അതേസമയം മികച്ച പ്രതികരണവുമായിട്ടാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. സിനിമ ഇതിനോടകം തന്നെ 20 കോടിയിലധികം രൂപ കളക്ഷനായി നേടിക്കഴിഞ്ഞു.
ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാസര്‍ഗോഡാണ് ന്നാ താന്‍ കേസ് കൊടിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തുകയും പലയാവര്‍ത്തി പൊലീസ് പിടിയിലാവുകയും ചെയ്ത ആളാണ് കഥാനായകനായ കൊഴുമ്മല്‍ രാജീവന്‍.

ഹോസ്ദുര്‍ഗില്‍ നടക്കുന്ന ഒരു മോഷണത്തിനിടെ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന രാജീവന്‍ ചെന്നെത്തുന്നത് ചീമേനിയില്‍ ആണ്.

ആ നാട്ടില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാവുകയും അവള്‍ക്കൊപ്പം ജീവിച്ചുതുടങ്ങുകയും ചെയ്യുന്നതും മോഷണം നിര്‍ത്തി ജീവിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടവും അതിനെ തുടര്‍ന്ന് അപകടത്തിന് കാരണക്കാരായവരെ നിയമം വഴി രാജീവന്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Content Highlight: Actress Surabhi Lakshmi about Kuchakko Boban’s Nna Thaan Case Kodu

We use cookies to give you the best possible experience. Learn more