കൊച്ചി: നടി സണ്ണി ലിയോണിയെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നും എന്നാല്‍ പരിപാടിയില്‍ വരാതെ പറ്റിച്ചെന്നുമാണ് പരാതി. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്.
12 തവണകളായി 29 ലക്ഷം രൂപയാണ് വാങ്ങിയെന്നും എന്നാല്‍ പരിപാടികളില്‍ പങ്കെടുത്തില്ലെന്നും ഷിയാസിന്റെ പരാതിയില്‍ പറയുന്നു. നിലവില്‍ ഷൂട്ടിംഗിനായി കേരളത്തില്‍ എത്തിയ സണ്ണിയെ നെയാറ്റിന്‍കരയിലെ പൂവാറില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
താന്‍ പണം വാങ്ങിയിരുന്നെന്നും എന്നാല്‍ സംഘാടകരില്‍ നിന്നുണ്ടായ പിഴവുകാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് താരം പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഏതാനും ദിവസങ്ങളായി താരം കുടുംബസമേതം കേരളത്തിലാണ് ഉള്ളത്.