Movie Day
സിനിമകളില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് വേണം; സ്ത്രീ-ദളിത്- മനുഷ്യത്വ വിരുദ്ധത ഇതിനെയൊന്നും സിനിമ ന്യായീകരിക്കരുത്: ശ്രുതി രാമചന്ദ്രന്‍
എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ് മനുഷ്യര്‍ സിനിമ കാണുന്നതെന്ന് താന്‍ കരുതുന്നില്ലെന്നും സിനിമ വളരെ ശക്തമായ മാധ്യമമാണെന്നും നടി ശ്രുതി രാമചന്ദ്രന്‍.
സിനിമയിലൂടെ നമ്മള്‍ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണെന്നും ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ടെന്നും താരം പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ശ്രുതി.
കൃത്യമായ പൊളിറ്റിക്കല്‍ കറക്ടനെസോടുകൂടിയാകണം സിനിമ സംസാരിക്കേണ്ടതെന്നും സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുതെന്നും താരം പറഞ്ഞു.
‘എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ് മനുഷ്യര്‍ സിനിമ കാണുന്നതെന്ന് ഞാന്‍ കരുതുന്നില്ല. സിനിമ വളരെ ശക്തമായ മാധ്യമമാണ്. സിനിമയിലൂടെ നമ്മള്‍ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണ്. ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ട്.
കൃത്യമായ പൊളിറ്റിക്കല്‍ കറക്ടനെസോടുകൂടിയാകണം സിനിമ സംസാരിക്കേണ്ടത്. സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമയും ന്യായീകരിക്കരുത്,’ താരം പറഞ്ഞു.
സിനിമയില്‍ വന്നതിന് ശേഷമാണ് എനിക്ക് നല്ല രീതിയില്‍ ആളുകളെ മനസിലാക്കാന്‍ സാധിച്ചത്. എന്നിലെ ദയയും കരുണയുമൊക്കെ വര്‍ധിച്ചു. ഓരോ ദിവസവും ഇന്നലത്തേതിനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യാനാകാണ് ശ്രമിക്കേണ്ടത്. നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് എന്റെ വിശ്വാസം. കുറച്ചുകൂടി നല്ല വ്യക്തിയാകാന്‍ സിനിമ എന്നെ സഹായിച്ചു എന്ന് തോന്നാറുണ്ട്.
ആര്‍ക്കിടെക്ചര്‍ എന്നത് ചെറിയ ലോകമാണെന്ന് സിനിമയില്‍ എത്തിയതിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. സിനിമയില്‍ വരുമ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നു, അത്ര തന്നെ ആള്‍ക്കാരുമായി ഇടപെടുന്നു, പരിചയപ്പെടുന്നു. അതൊക്കെ വളരെ മനോഹരമാണ്. എല്ലാദിവസവും ഒരുപോലെയല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാം എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ട്,’ ശ്രുതി പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ സിനിമ എങ്ങനെ മാറ്റി എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
സ്വാതന്ത്ര്യം, സന്തോഷം എന്നിവയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് സ്വാതന്ത്ര്യമാണ് സന്തോഷം എന്നായിരുന്നു താരത്തിന്റെ മറുപടി.
സുരേഷ് ഗോപി നായകനാകുന്ന ജെ.എസ്.കെ, മാരിവില്ലിന്‍ ഗോപുരങ്ങള്‍, നടന്ന സംഭവം തുടങ്ങിയ സിനിമകളാണ് ശ്രുതിയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്നത്.
Content Highlight: Actress Sruti Ramachandran about Political Correctness on Movies