'വ്യക്തിജീവിതത്തെപ്പറ്റി പറയാനാഗ്രഹിക്കുന്നില്ല, ശ്രദ്ധ ജോലിയില്‍ മാത്രം'; പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ശ്രുതി ഹാസന്‍
Kollywood
'വ്യക്തിജീവിതത്തെപ്പറ്റി പറയാനാഗ്രഹിക്കുന്നില്ല, ശ്രദ്ധ ജോലിയില്‍ മാത്രം'; പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd February 2021, 10:21 pm

ചെന്നൈ: തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള നടിയാണ് ശ്രുതി ഹാസന്‍. ആദ്യ ചിത്രം മുതല്‍ ശ്രുതി ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ജനുവരി 28 ന് തന്റെ 35 -ാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ശ്രുതിയോടൊപ്പമുണ്ടായിരുന്ന യുവാവിനെപ്പറ്റിയാണ് പലരും ചോദ്യവുമായി എത്തിയത്.

ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയോടൊപ്പം ചിത്രത്തിലുണ്ടായിരുന്നതെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് ശ്രുതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ശ്രുതിയുടെ പ്രതികരണം.

‘എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുയിടങ്ങളില്‍ സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒരു അഭിനേതാവിന്റെ വ്യക്തി ജീവിതവും പ്രൊഫഷണല്‍ ലൈഫും രണ്ടാണ്. എന്റെ ശ്രദ്ധ ഞാന്‍ ചെയ്യുന്ന ജോലിയില്‍ മാത്രമാണ്. മറ്റുള്ളവരും സ്വന്തം ജോലികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതല്ലേ നല്ലത്’, ശ്രുതി പറഞ്ഞു.

ബാഹുബലി താരം പ്രഭാസിനോടൊപ്പമുള്ള സലാര്‍ ആണ് ശ്രുതിയുടെ ഏറ്റവുമടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്.

പ്രഭാസിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ശ്രുതി പറഞ്ഞത്. അര്‍പ്പണബോധവും കഥാപാത്രമായി മാറാന്‍ ധാരാളം ഹോംവര്‍ക്കും ചെയ്യുന്ന നടനാണ് അദ്ദേഹമെന്നും താരം പറഞ്ഞു.

കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ജനുവരി അവസാന വാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും സലാറിലേതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രമൊരുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sruthi Hasan Response About Her Love life