| Thursday, 30th September 2021, 12:29 pm

സണ്ണിയിലെ അവസാന രംഗത്തെങ്കിലും മാസ്‌ക്കിടാതെ മുഖം കാണിച്ചോട്ടെയെന്ന് ചോദിച്ചിരുന്നു: ശ്രിത ശിവദാസ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യ-രഞ്ജിത് ശങ്കര്‍ ചിത്രമായ സണ്ണിയില്‍ അതിഥി എന്ന കഥാപാത്രമായെത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ശ്രിത ശിവദാസ്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു മലയാള സിനിമയുടെ ഭാഗമായെങ്കിലും തന്റെ മുഖം ആളുകളെ കാണിക്കാന്‍ കഴിയാതിരുന്നതില്‍ ചെറിയൊരു വിഷമമുണ്ടായിരുന്നെന്നാണ് താരം പറയുന്നത്.

സിനിമ കണ്ട് ആളുകള്‍ തന്നെ തിരിച്ചറിയുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാല്‍ സിനിമ കണ്ട ശേഷം നിരവധി പേര്‍ തന്നെ തിരിച്ചറിഞ്ഞ് മെസ്സേജ് അയച്ചെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിത പറഞ്ഞു. സണ്ണിയിലെ അവസാന രംഗത്തെങ്കിലും മാസ്‌ക് ഇല്ലാതെ മുഖം കാണിച്ചോട്ടെയെന്ന് രഞ്ജിത് ശങ്കറിനോട് ചോദിച്ചിരുന്നെന്നും തന്നെ കാണാന്‍ വേണ്ടി മാത്രം ചിത്രത്തിലെ ചില രംഗങ്ങള്‍ രണ്ട് മൂന്ന് തവണ ബാക്ക് അടിച്ച് കണ്ടെന്നും താരം പറഞ്ഞു.

” സിനിമ എങ്ങനെയായിരിക്കുമെന്ന് ആദ്യം തന്നെ രഞ്ജിത് സര്‍ പറഞ്ഞിരുന്നു. ജയേട്ടന്റെ നൂറാമത്തെ ചിത്രമാണ്. പിന്നെ ക്വാറന്റൈന്‍ എന്നത് നമ്മള്‍ എല്ലാവരും എക്‌സ്പീരിയന്‍സ് ചെയ്തതാണ്. ആ വിഷയം നമ്മള്‍ ഒരു സിനിമ ആക്കുന്നു. മുഖം റിവീല്‍ ആകില്ലെന്നും മാസ്‌ക് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

പിന്നെ ആ ടീമിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വലിയ ആഗ്രഹമുള്ള കാര്യമായിരുന്നു. പിന്നെ ഇങ്ങനെ ഒരു സംഭവം ഇതിന് മുന്‍പ് മലയാളത്തില്‍ ഉണ്ടായിട്ടില്ല. അത്തരത്തില്‍ മാസ്‌ക്കിട്ട് അഭിനയിക്കുക, ക്വാറന്റൈന്‍ ഇരിക്കുക ഇതൊന്നും എപ്പോഴും പറ്റില്ലല്ലോ. പിന്നെ നമ്മള്‍ എക്‌സ്പീരിയന്‍സ് ചെയ്ത സ്വിറ്റേഷന്‍ സിനിമയാക്കുന്നു. ഇത് നമുക്ക് ഭാവിയിലും പറയാമല്ലോ,” താരം പറഞ്ഞു.

ക്വാറന്റീനില്‍ മുകളില്‍ ഇരുന്ന് സംസാരിക്കുന്നത് ശ്രിത തന്നെയായിരുന്നോ എന്ന ചോദ്യത്തിന് ‘അത് ഞാന്‍ തന്നെയായിരുന്നു’ എന്നായിരുന്നു ശ്രിതയുടെ മറുപടി. അത് അങ്ങനെ ഒരു സീനായിരുന്നു. മുഖം കാണരുത്. അത്രയും ഉച്ചത്തില്‍ സംസാരിക്കുകയും വേണം. അതൊരു പുതിയ എക്‌സ്പീരിയന്‍സ് ആയിരുന്നു, ശ്രിത പറയുന്നു.

മലയാളത്തില്‍ കുറച്ചുകാലത്തിന് ശേഷം എത്തിയിട്ടും തന്റെ മുഖം എവിടെയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആഗ്രഹം തനിക്കും ഉണ്ടായിരുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി.

അവസാന രംഗത്ത് ലിഫ്റ്റില്‍ വെച്ച് കാണുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ലേ ഉള്ളൂ. അപ്പോള്‍ മാസ്‌ക് ഇടണോ? മാസ്‌ക് മാറ്റാമോ? എന്ന് ചോദിച്ചിരുന്നു. അത് പറ്റില്ലെന്നും മാസ്‌ക് മസ്റ്റാണെന്നും അതാണ് അതിന്റെ സംഭവമെന്നും രഞ്ജിത് സാര്‍ പറഞ്ഞു. സണ്ണി എന്ന കഥാപാത്രം എന്ത് എക്‌സ്പീരിയന്‍സ് ചെയ്യുന്നോ അത് ഓഡിയന്‍സിലേക്ക് കൊടുക്കേണ്ടതുണ്ട്.

പിന്നെ സിനിമ കണ്ട ശേഷം ഒരുപാട് മെസ്സേജ് വന്നു. സിനിമ കണ്ടെന്നും അതിഥിയെന്ന കഥാപാത്രത്തോട് ഇഷ്ടം തോന്നിയെന്നും പറഞ്ഞു. ആളുകള്‍ക്ക് എന്നെ മനസിലാകുക കൂടിയില്ലെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ തിരിച്ചറിഞ്ഞു. ലിഫ്റ്റിലെ സീനൊക്കെയാണ് ആളുകള്‍ക്ക് ഇഷ്ടമായത്. അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായി, ശ്രിത പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Sritha Sivadas About Sunny Movie

We use cookies to give you the best possible experience. Learn more