മലയാള സിനിമയില്‍ ചെറുപ്പം മുതല്‍ തന്നെ തിളങ്ങി നിന്ന സഹോദരീ നടിമാരാണ് കലാരഞ്ജിനി, കല്പന, ഉര്‍വ്വശി എന്നിവര്‍. തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരായിരുന്നു മൂവരും. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മുവരുടെയും പ്രത്യേകത.
ഉര്‍വശി- കല്‍പ്പന- കലാരഞ്ജിനി സഹോദരിമാരുടെ വഴിയെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് കല്‍പ്പനയുടെ മകള്‍ ശ്രീമയി. നടന്‍ ജയന്‍ ചേര്‍ത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശ്രീമയിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ ഉര്‍വശിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്
ശ്രീമയി എന്ന പേര് മാറ്റി ശ്രീസംഖ്യ എന്ന പേര് സ്വീകരിച്ചിരിക്കുകയാണ് താരം. ശ്രീസംഖ്യയുടെ പൊടിയമ്മക്ക് (ഉര്‍വ്വശി) മലയാളികള്‍ സ്നേഹത്തോടെ നല്‍കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയെ കുറിച്ച് ജാങ്കോ സ്പേസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.
‘എണ്‍പതുകളിലെ കാലഘട്ടം മുതല്‍ ഇപ്പോള്‍വരെ ഒരു മാറ്റവും ഇല്ലാതെ ഒരു ബ്രേക്ക് പോലും എടുക്കാതെ തുടരുകയാണ് പൊടിയമ്മ. അതേ റേഞ്ചില്‍ അതെ ട്രാക്കില്‍ തന്നെയാണ് ഇപ്പോഴും. ഒരോ സീനും ഓരോ ടേക്കിലും പല പല റിയാക്ഷന്‍സാണ് കൊടുക്കുന്നത്.
അതുകാരണം ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി പൊടിയമ്മക്ക് തന്നെയാണ്. കൂടെ അഭിനയിച്ചപ്പോഴും മറ്റു സെറ്റുകളില്‍ പോയി കണ്ടപ്പോഴും ബാക്കി നടന്മാരും ഡയറക്ടര്‍മാരും ഇത് തന്നെയാണ് പറയുന്നത്. ‘
അമ്മയ്ക്ക് ഞാന്‍ ജനപ്രിയ നടിയെന്ന പദവി നല്‍കാനാണ് ആഗ്രഹിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ ഒരുപോലെ കല്‍പന ചേച്ചി എന്നാണ് അമ്മയെ വിളിക്കുന്നത്’, ശ്രീസംഖ്യ പറഞ്ഞു.
അമ്മ അഭിനയിച്ച ചിത്രങ്ങളില്‍ ഡോള്‍ഫിന്‍ ബാര്‍, ചാര്‍ലി, സ്പിരിറ്റ്, തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും അന്ന് ആ കഥാപാത്രങ്ങളുടെ സീരിയസ്നെസ് തനിക്ക് മനസിലായിരുന്നില്ലെന്നും ഇപ്പോഴാണ് അതിന്റെയെല്ലാം ഇന്‍ഡെപ്ത് വേരിയേഷന്‍സ് മനസ്സിലാവുന്നത് എന്നും താരം പറഞ്ഞു.
Content Highlight: Actress Sreemayi about her Mother Kalapana