| Tuesday, 15th November 2016, 3:13 pm

നിന്റെ അമ്മയക്ക് ഉള്ളതുതന്നെയാണ് എനിക്കുമുള്ളത്: ഫേസ്ബുക്ക് ലൈവിനിടെ അശ്ലീല ചോദ്യം ചോദിച്ച ആരാധകന് കണക്കിന് മറുപടി നല്‍കി നടി ശ്രവ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

 എന്റെ ശരീരത്തെ കുറിച്ച് ചോദിച്ച താങ്കളോട് ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്.


ഫേസ്ബുക്ക് ലൈവ് ഷോക്കിടെ അശ്ലീല ചോദ്യം ചോദിച്ച ആരാധകന് കണക്കിന് മറുപടി നല്‍കി തെലുങ്ക് നടി ശ്രയ റെഡ്ഡി.

നോട്ടുകള്‍ അസാധവുവാക്കിയ വിഷയത്തെ കുറിച്ച് താരം ഫേസ്ബുക്ക് ലൈവില്‍ ഇരിക്കുന്നതിനിടെയായിരുന്നു അശ്ലീല ചോദ്യവുമായി ഒരാള്‍ എത്തിയത്.

ശ്രവ്യ താങ്കള്‍ സുന്ദരിയാണെന്നും താങ്കളുടെ മാറിടത്തിന്റെ സൈസ് എത്രയാണെന്നുമായിരുന്നു ഇയാളുടെ ചോദ്യം. ചോദ്യം കണ്ടയുടന്‍ ഒന്നുപതറിയെങ്കിലും ഉടന്‍ തന്നെ തക്കതായ മറുപടി താരം നല്‍കി.


ഒരു സ്ത്രീയോട് ഇത്തരത്തിലുള്ള ചോദ്യം ചോദിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നായിരുന്നു ശ്രവ്യ പ്രതികരിച്ചത്. താങ്കളെ പോലുള്ളവരാണ് ഇന്ത്യയെ താഴോട്ട് നയിക്കുന്നത്. നിരവധി ആളുകള്‍ നിങ്ങളുടെ ഈ കമന്റ് കാണുന്നുണ്ട്.

തീര്‍ച്ചയായും എന്റേത് ഭംഗിയുള്ള മാറിടമാണ്, എന്നാല്‍ എന്റെ ശരീരത്തെ കുറിച്ച് ചോദിച്ച താങ്കളോട് ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് ഇത്തരംകാര്യങ്ങളില്‍ വലിയ ആധിയുണ്ടെങ്കില്‍ വീട്ടില്‍ പോയി നിങ്ങളുടെ അമ്മയുടെ അടുത്ത് ചോദിക്കുക.


ഇത് എല്ലാ സ്ത്രീകള്‍ക്കും ഉള്ള സംഗതിയാണ്. ഞാന്‍ എന്തായാലും ശരീരം പ്രദര്‍ശിപ്പിക്കാന്‍ പോകുന്നില്ല. അതിന് നിന്നെപ്പോലുള്ളവരുടെ അംഗീകാരവും വേണ്ട- താരം പറയുന്നു.

താരത്തിന്റെ ഈ മറുപടി സോഷ്യല്‍മീഡിയിലും വൈറലായിട്ടുണ്ട്. ശ്രവ്യയുടെ പതികരണത്തിന് പിന്തുണ നല്‍കി നിരവധി പേര്‍ രംഗത്തെത്തിയപ്പോള്‍ താരത്തിന്റെ മറുപടി കടന്നുപോയെന്ന് പറയുന്ന ചിലരും ഉണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഇങ്ങനെ പ്രതികരിക്കേണ്ടതില്ലെന്നാണ് ഇക്കൂട്ടര്‍ ശ്രവ്യയുടെ ഫേസ്ബുക്ക് പേജില്‍ കമന്റിടുന്നത്.

We use cookies to give you the best possible experience. Learn more