| Tuesday, 31st July 2012, 12:06 pm

'ഗോഡ്ഫാദറോ കോടീശ്വരനായ ബോയ്ഫ്രണ്ടോ ഇല്ലാതെ ഇത്രയൊക്കെ നേടാനയില്ലേ': അസിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡിലേക്കുള്ള പ്രവേശം എളുപ്പമായിരുന്നെങ്കിലും അവിടെ പിടിച്ചുനില്‍ക്കാന്‍ തെന്നിന്ത്യന്‍ താരം അസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗജനിയില്‍ അമീര്‍ ഖാന്റെ നായികയായി പ്രത്യക്ഷപ്പെട്ട അസിന് മികച്ച തുടക്കമാണ് ബി-വുഡില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് അധികം ശോഭിക്കാനായില്ല. എങ്കിലും കിട്ടിയതുതന്നെ വലിയ ഭാഗ്യം എന്നുകരുതാനാണ് അസിനിഷ്ടം.[]

ഒരു ഗോഡ്ഫാദറോ കോടീശ്വരനായ ബോയ്ഫ്രണ്ടോ ഇല്ലാതെ ഇത്രയൊക്കെ നേടാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടയാണെന്നാണ് അസിന്‍ പറയുന്നത്. തെന്നിന്ത്യയിലെയും ഉത്തരേന്ത്യയിലെയും പ്രേക്ഷകരുടെ സ്വീകരണം ഒരുപോലെ നേടാന്‍ കഴിയുകയെന്നത് ഒരു കലാകാരിയെ സംബന്ധിച്ച് വലിയ ഭാഗ്യമാണെന്നും അസിന്‍ അഭിപ്രായപ്പെട്ടു.

ഒരാള്‍ വിജയിയായോ എന്ന് തീരുമാനിക്കുന്നത്‌ അയാളുടെ കഴിവിനെയും നേട്ടങ്ങളെയും താരതമ്യം ചെയ്താണ്. അങ്ങനെ നോക്കുമ്പോള്‍ തനിക്ക് കുറേക്കൂടി നേടാന്‍ കഴിയുമെന്നും അസിന്‍ വ്യക്തമാക്കി.

നല്ല തിരക്കഥയുള്ള ചിത്രങ്ങളാണ് താന്‍ പ്രതീക്ഷിക്കുന്നത്. വരുകാലങ്ങളില്‍ അത്തരം റോളുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി പറഞ്ഞു.

കോമഡി അസിന് ലക്കി മേഖലയാണെന്നതിനാലാണ് ബോല്‍ ബച്ചന്‍ വിജയിച്ചതെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നും നടി വ്യക്തമാക്കി. ബോല്‍ ബച്ചന്‍ നല്ല എന്റര്‍ടൈനറായിരുന്നു. അതിനാലാണ് അത് വിജയിച്ചത്. കഠിനാധ്വാനവും ശരിയായ തിരഞ്ഞെടുപ്പും വരുമ്പോഴാണ് ലക്ക് സംഭവിക്കുന്നതെന്നും അസിന്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more