സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു മനസിനക്കരെ. ജയറാം നായകനായ ചിത്രത്തില്‍ നായികയായെത്തിയത് നയന്‍താരയായിരുന്നു. താരത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു അത്. മനസിനക്കരയില്‍ നടി സോന നായരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പിന്നീട് ഒരിക്കല്‍ താന്‍ നയന്‍താരയോട് ഫോണില്‍ സംസാരിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സോന. താന്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല അവര്‍ തന്നോട് പെരുമാറിയതെന്നും തന്നെ അറിയാമെന്ന് നയന്‍താര പറഞ്ഞെന്നും മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സോന പറഞ്ഞു.
‘നമ്മുടെ നയന്‍താരയുടെ ആദ്യത്തെ സിനിമ കൂടിയായിരുന്നല്ലോ മനസിനക്കരെ അതും വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ഇടക്ക് ഒരു സമയത്ത് ഞാന്‍ നയന്‍താരയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു ഷൂട്ടിന് വന്ന സമയത്താണ് ഞാന്‍ നയന്‍താരയോട് സംസാരിച്ചത്.
എന്റെ ഭര്‍ത്താവായിരുന്നു ആ സിനിമയില്‍ ക്യാമറ ചെയ്തത്. അങ്ങനെയാണ് എനിക്ക് അവരോട് സംസാരിക്കാന്‍ സാധിച്ചത്. അന്ന് നയന്‍താര തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയമാണ്. ഞാന്‍ സോന നായരാണ് എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍, എന്റെ പൊന്ന് ചേച്ചി എന്താണ് ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്ന് നയന്‍താര ചോദിച്ചു.
ഞാന്‍ ശരിക്കും സ്റ്റക്കായി പോയി. കാരണം ഇങ്ങനെയൊന്നുമല്ല ഞാന്‍ പ്രതീക്ഷിച്ചത്. നമ്മള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടല്ലേ എന്നൊക്കെ ചോദിക്കുമെന്നാണ് ശരിക്കും ഞാന്‍ വിചാരിച്ചത്. മറ്റൊരു ലൊക്കേനിലായിരുന്നു ആ സമയത്ത് ഞാന്‍. ഫോണ്‍ വച്ച് കഴിഞ്ഞിട്ട് എനിക്കതില്‍ ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ല,’ സോന നായര്‍ പറഞ്ഞു.
content highlight: actress sona nair about nayanthara