'അതിഥി തൊഴിലാളികളെ സഹായിക്കണം'; പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സോഹ അലി ഖാന്‍
COVID-19
'അതിഥി തൊഴിലാളികളെ സഹായിക്കണം'; പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സോഹ അലി ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd May 2020, 11:47 pm

ലോക്ഡൗണില്‍ ദുരിതത്തിലായ 50000ത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടി സോഹ അലി ഖാന്‍.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കൊവിഡ് വ്യാപനത്തിലാണ്. വ്യാപനം തടയണമെങ്കില്‍ ആളുകള്‍ക്ക് വീട്ടില്‍ ഇരിക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാക്കണം. തൊഴിലും ഭക്ഷണവും ഇല്ലാത്ത 50000 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് എല്ലാവരും സഹായിക്കണമെന്ന് സോഹ അലി ഖാന്‍ പറഞ്ഞു.

സഹായം നല്‍കുന്നതിനുള്ള ലിങ്കും സോഹ അലി ഖാന്‍ പങ്കുവെച്ചു. വ്യക്തിപരമായി കുടുംബവുമായി ഏറ്റവും അധികം ഇടപെട്ട സമയമാണ് ഇതെന്ന് സോഹ അലി ഖാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.