| Sunday, 15th January 2023, 11:47 pm

റെമ്യൂണറേഷന്‍ വന്നപ്പോഴാണ് മമ്മൂട്ടി കമ്പനിയാണെന്ന്‌ അറിഞ്ഞത്, ജീവിതത്തില്‍ എനിക്ക് ഇനി ഒന്നും വേണ്ടെന്ന് പറഞ്ഞു: ഷൈനി സാറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒട്ടനവധി ചിത്രങ്ങളില്‍ അമ്മ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷൈനി സാറ. മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് നടി. കാതലില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ജിയോ ബേബിയാണ് തന്നെ വിളിച്ചതെന്നും പ്രതിഫലം വന്നപ്പോള്‍ അതില്‍ മമ്മൂക്കയുടെ പേര് കണ്ടപ്പോള്‍ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ചും ഷൈനി സംസാരിച്ചു.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് മമ്മൂട്ടിക്ക് അയച്ച് കൊടുത്തിരുന്നെന്നും എന്നാല്‍ മമ്മൂട്ടി അതിന് മറുപടി അയച്ചില്ലെന്നും നടി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനി സാറ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ജിയോ ബോബി എന്റെ നല്ല സുഹൃത്താണ്. മമ്മൂക്കയെ വെച്ച് പടം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു പാസിങ് ഷോട്ടിന് ആളെ വേണെങ്കില്‍ എന്നെ വിളിക്കണമെന്ന്. പിന്നെ ഒരു ദിവസം ഒരു കോള്‍ വന്നു.

ഒരു സീനുണ്ട് വന്ന് ചെയ്യുന്നോയെന്നും ചോദിച്ചു. ഉറപ്പായിട്ടും വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അന്ന് ഞാന്‍ വീണ്ടും മമ്മൂക്കയെ കണ്ടു. ജ്യോതിക മാമും അന്ന് ഉണ്ടായിരുന്നു. ആ സീനിന്റെ അവസാനം മമ്മൂക്കയെ ജ്യോതിക മാം വന്ന് വിളിക്കുന്നതാണ്. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് പരിചയപ്പെട്ടു.

സൂര്യയുടെ വലിയ ഫാനാണെന്നൊക്കെ പറഞ്ഞു. മമ്മൂട്ടി കമ്പനിയാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. രണ്ട് ദിവസം കഴിഞ്ഞാണ് എനിക്ക് അതിന്റെ റെമ്യൂണറേഷന്‍ വന്നത്. മമ്മൂട്ടി എന്ന് അതില്‍ കണ്ടു. ഞാന്‍ അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ചിരിക്കുകയാണ്.

മമ്മൂക്കക്ക് ഞാന്‍ അത് അയച്ചു കൊടുത്തു. ജീവിതത്തില്‍ എനിക്ക് ഇനി ഒന്നും വേണ്ട എന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഫ്രം മമ്മൂട്ടി എന്ന് പറഞ്ഞു കൊണ്ട് ഒരു എമൗണ്ട് എന്റെ അക്കൗണ്ടിലേക്ക് വരുന്നത്. അത്രയും ഭാഗ്യം ചെയ്തയാളാണോ ഞാന്‍ എന്നൊക്കെ പറഞ്ഞിട്ടാണ് മെസേജ് അയച്ചത്.

പക്ഷെ അതിന് മറുപടി ഒന്നും തന്നില്ല. അങ്ങനെയാണ് സാധാരണ അദ്ദേഹം. വേണ്ട കാര്യങ്ങള്‍ക്ക് മാത്രമെ മറുപടി തരുകയുള്ളു. ഞാന്‍ തൊട്ടതിനും പിടിച്ചതിനും മമ്മൂക്കക്ക് മെസേജ് അയക്കും. എന്റെ അനിയത്തി പറയാറുണ്ട് പാവം നിന്നെ മമ്മൂക്ക ഇങ്ങനെയാണെങ്കില്‍ ബ്ലോക്ക് ചെയ്യുമെന്ന്. പക്ഷെ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല,” ഷൈനി സാറ പറഞ്ഞു.

content highlight: actress shyni sara about mammootty

We use cookies to give you the best possible experience. Learn more