Entertainment news
ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല, ആ ഒരു കാര്യത്തെ നെഗറ്റീവ് ആക്കരുത്: ശ്വേത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 15, 01:52 pm
Wednesday, 15th March 2023, 7:22 pm

ആരാധകന്‍ ബ്ലഡില്‍ കത്തെഴുതി തനിക്ക് അയച്ചിട്ടുണ്ടെന്ന് നടി ശ്വേത മേനോന്‍. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഫാന്‍ മൊമന്റ് അതാണെന്നും ഒരിക്കലും ഇത്തരത്തില്‍ ഹൊറര്‍ സ്റ്റൈലിലേക്ക് പോവാന്‍ പാടില്ലെന്നും ശ്വേത പറഞ്ഞു.

കത്ത് അയച്ച വ്യക്തിയെ വിളിച്ച് താന്‍ വഴക്ക് പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മറക്കാന്‍ പറ്റാത്ത ഫാന്‍ മൊമന്റ് എന്റെ ലൈഫില്‍ ഉണ്ടായിട്ടുണ്ട്. ബ്ലഡില്‍ എനിക്ക് ഒരു ലെറ്റര്‍ വീട്ടിലേക്ക് വന്നു. അവര്‍ക്ക് ഞാന്‍ വിളിച്ച് നന്നായി കൊടുത്തു. ഫാന്‍ ആകുന്നത് ഒക്കെ നല്ലതാണ്.

പക്ഷെ ഒരു ഹൊറര്‍ സ്റ്റൈലിലേക്ക് പോവരുത്. അതൊരു മനോഹരമായ കാര്യമാണ്. ശരിക്കും പറഞ്ഞാല്‍ ലവ് ആണ്. ആ ഒരു കാര്യത്തെ നെഗറ്റീവ് ആക്കരുത്. അയാള്‍ ലെറ്റര്‍ എഴുതിയത് കൊണ്ട് അതില്‍ തന്നെ അഡ്രസ് ഉണ്ടായിരുന്നു.

അവിടെ ഉള്ള ജേര്‍ണലിസ്റ്റിനെ വിളിച്ച് അവര്‍ക്ക് അഡ്രസ് എത്തിച്ചിട്ട് അയാളോട് ഫോണില്‍ സംസാരിച്ചു. നന്നായി അയാള്‍ക്ക് ഞാന്‍ കൊടുത്തിട്ടുണ്ട്. ഇനി ഒരിക്കലും ബ്ലഡ് ഇങ്ങനെ യൂസ് ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു,” ശ്വേത മേനോന്‍ പറഞ്ഞു.

പള്ളിമണിയാണ് ശ്വേത മേനോന്റെ ഏറ്റവും പുതിയ ചിത്രം. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൈലാഷ്, നിത്യ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

content highlight: actress shwetha mohan about fan moment