താന്‍ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും ക്രീമും ഷാംപൂവും മോഷ്ടിക്കാറുള്ളതിനെക്കുറിച്ച് പറയുകയാണ് നടി ശ്വേതാ മേനോന്‍. ചിലപ്പോള്‍ നല്ല ഷാംപൂ ലഭിക്കാറുണ്ടെന്നും താന്‍ മോഷ്ടിക്കാതെ ഹോട്ടലില്‍ നിന്നും പോവുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഹോട്ടലിലെ സാധനങ്ങള്‍ നല്ലതല്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സിനിമയില്‍ എത്തിയ സമയത്ത് ഹോട്ടലില്‍ നിന്നും ക്രീമും ഷാംപൂവും ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഷാംപൂസൊക്കെ ചിലപ്പോള്‍ കിട്ടും. എല്ലാവരും എടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
നമുക്ക് വേണ്ടിയാണ് അതെല്ലാം വെച്ചിട്ടുള്ളത്. അതിനും കൂടി വേണ്ടിയാണ് നമ്മള്‍ കാശ് ഇട്ടിരിക്കുന്നത്. ഷാംപൂ, ക്രീം, കണ്‍ണ്ടീഷണര്‍ തുടങ്ങിയവയാണ് ഞാന്‍ മോഷ്ടിക്കാറുള്ളത്.
ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഫാന്‍ മൊമന്റിനെക്കുറിച്ചും ശ്വേതാ മേനോന്‍ സംസാരിച്ചു.
”മറക്കാന്‍ പറ്റാത്ത ഫാന്‍ മൊമന്റ് എന്റെ ലൈഫില്‍ ഉണ്ടായിട്ടുണ്ട്. ബ്ലഡില്‍ എനിക്ക് ഒരു ലെറ്റര്‍ വീട്ടിലേക്ക് വന്നു. അവര്‍ക്ക് ഞാന്‍ വിളിച്ച് നന്നായി കൊടുത്തു. ഫാന്‍ ആകുന്നത് ഒക്കെ നല്ലതാണ്.
പക്ഷെ ഒരു ഹൊറര്‍ സ്‌റ്റൈലിലേക്ക് പോവരുത്. അതൊരു മനോഹരമായ കാര്യമാണ്. ശരിക്കും പറഞ്ഞാല്‍ ലവ് ആണ്. ആ ഒരു കാര്യത്തെ നെഗറ്റീവ് ആക്കരുത്. അയാള്‍ ലെറ്റര്‍ എഴുതിയത് കൊണ്ട് അതില്‍ തന്നെ അഡ്രസ് ഉണ്ടായിരുന്നു.
അവിടെ ഉള്ള ജേര്‍ണലിസ്റ്റിനെ വിളിച്ച് അവര്‍ക്ക് അഡ്രസ് എത്തിച്ചിട്ട് അയാളോട് ഫോണില്‍ സംസാരിച്ചു. നന്നായി അയാള്‍ക്ക് ഞാന്‍ കൊടുത്തിട്ടുണ്ട്. ഇനി ഒരിക്കലും ബ്ലഡ് ഇങ്ങനെ യൂസ് ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു,” ശ്വേത മേനോന്‍ പറഞ്ഞു.
content highlight: actress shwetha menon about hotels