കമല്‍ ഹാസനെ ഇലയില്‍ കൊത്തിയെടുത്തതിന് ശ്രുതി ഹാസന്‍ അഭിനന്ദിച്ച കലാകാരി
അന്ന കീർത്തി ജോർജ്

ഇലയിലെ ചിത്രപ്പണികള്‍ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കലാകാരിയാണ് കോഴിക്കോട് കുന്ദമംഗലത്തെ അക്ഷയ ചന്ദ്രന്‍. ചെറുപ്പം മുതലെ വരയിലും മറ്റു കരകൗശലപ്പണികളിലും താല്‍പര്യമുണ്ടായിരുന്ന അക്ഷയ ലോക്ക്ഡൗണ്‍ സമയത്താണ് ലീഫ് ആര്‍ട്ട് അഥവാ ഇലയില്‍ ചിത്രപ്പണികള്‍ ചെയ്യാന്‍ തുടങ്ങുന്നത്. പ്ലാവിലയില്‍ മോഹന്‍ലാലിന്റെയും സൂര്യയുടെയും ധോണിയുടെയുമെല്ലാം മുഖങ്ങള്‍ ചെയ്തത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

പിന്നീട് തെങ്ങോലയില്‍ സമാനമായ രീതിയില്‍ മുഖങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ അക്ഷയക്ക് സിനിമാമേഖലയില്‍ നിന്നടക്കം അഭിനന്ദനങ്ങള്‍ എത്തി. ഏറ്റവുമൊടുവില്‍ കമല്‍ ഹാസന്റെ തെങ്ങോലയില്‍ തീര്‍ത്ത വര്‍ക്കിന് അഭിനന്ദനവുമായെത്തിയത് ശ്രുതി ഹാസനായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ‘ഗംഭീരം’ എന്ന ക്യാപഷനോടെയായിരുന്നു അക്ഷയയുടെ വര്‍ക്ക് നടി പങ്കുവെച്ചത്.

ഇപ്പോള്‍ രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെ പേര് ഇലയില്‍ കൊത്തിയെടുത്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേടിയിരിക്കുകയാണ് അക്ഷയ. ലാബ് ടെക്‌നീഷ്യനായ അക്ഷയ ജോലിതിരക്കുകള്‍ക്കിടയിലാണ് ഇതിനെല്ലാം സമയം കണ്ടെത്തുന്നത്. ജോലിയേക്കാളും ശമ്പളത്തേക്കാളും തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് ഇലയില്‍ തീര്‍ക്കുന്ന രൂപങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തി നോക്കുമ്പോള്‍ തോന്നുന്ന അനുഭവമാണെന്ന് അക്ഷയ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Shruti Haasan congratulates Malayali girl from Kozhikode for drawing Kamal Haasan on leaves

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.