പങ്കാളി മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ഓര്‍മ്മകളില്‍ മാത്രം പിന്നീടുള്ള കാലം ജീവിക്കണം എന്ന കോണ്‍സെപ്റ്റിനോട് തനിക്ക് യോജിപ്പില്ലെന്ന് ശ്രുതി രാമചന്ദ്രന്‍.
ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കില്‍ അത് ചൂസ് ചെയ്യുന്നത് ഒട്ടും തെറ്റല്ലെന്നും സമൂഹത്തില്‍ ഒരുപാട് തെറ്റായ നിയമങ്ങള്‍ ഫിക്‌സ് ചെയ്ത് വെച്ചിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘പങ്കാളി മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ഓര്‍മകളില്‍ മാത്രം പിന്നീടുള്ള കാലം ജീവിക്കണം എന്ന കോണ്‍സെപ്റ്റിനോട് എനിക്ക് യോജിപ്പില്ല. അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റൊരു പങ്കാളിയെ തേടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കില്‍ അത് ചൂസ് ചെയ്യുന്നത് ഒട്ടും തെറ്റല്ല. സമൂഹത്തില്‍ ഒരുപാട് തെറ്റായ നിയമങ്ങള്‍ ഫിക്‌സ് ചെയ്ത് വെച്ചിട്ടുണ്ട്. ആ നിയമങ്ങള്‍ സമൂഹത്തിന് ഗുണം ചെയ്യുന്നതായിരിക്കണം. അല്ലാതെ ദോഷം ചെയ്യുന്നതായിരിക്കരുത്. നമുക്ക് സന്തോഷം തരുന്നത് എന്താണോ അത് ചെയ്ത് ജീവിക്കുകയാണ് വേണ്ടത്.
പങ്കാളിയുടെ മരണശേഷം പുതിയ പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ തന്റെ കുട്ടി കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ കുട്ടിയോട് തുറന്ന് സംസാരിക്കുകയാണ് വേണ്ടത്.
എന്ത്‌കൊണ്ടാണ് കുട്ടി കംഫര്‍ട്ടബിള്‍ അല്ലാത്തതെന്നും, പുതിയ പങ്കാളിയുടെ വൈബിനോട് പൊരുത്തപ്പെടാനുള്ള പ്രയാസം കൊണ്ടാണോ എന്നൊക്കെ നമ്മള്‍ ചോദിച്ച് മനസിലാക്കണം.
അതൊക്കെ പാരന്റിങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിനെപ്പറ്റി കൂടുതലായി എനിക്കൊന്നും സംസാരിക്കാനറിയില്ല. കാരണം, ഞാനൊരു പാരന്റല്ല. പക്ഷേ ഓപ്പണ്‍ കോണ്‍വര്‍സേഷന്‍സ് സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണമാകും എന്നത് തീര്‍ച്ചയാണ്, ‘ നടി പറഞ്ഞു.
നീരജ എന്ന സിനിമ സംസാരിക്കുന്നത് ഒരു സ്ത്രീയുടെ മാത്രം കഥയല്ലെന്നും വളരെ സെന്‍സിറ്റീവായൊരു സബ്ജക്ടാണ് സിനിമ സംസാരിക്കുന്നതെന്നും നടി പറഞ്ഞു.
‘നീരജ എന്ന സിനിമ സംസാരിക്കുന്നത് ഒരു സ്ത്രീയുടെ മാത്രം കഥയല്ല. വളരെ സെന്‍സിറ്റീവാണ് അതിന്റെ സബ്‌ജെക്ട്. നീരജയുടെ ഒരു വണ്‍ലൈന്‍ പറയുകയാണെങ്കില്‍, ‘നമ്മുടെ പങ്കാളി മരിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ മരിക്കുന്നില്ല’ എന്ന് പറയാവുന്നതാണ്.
ശാരീരികമായ ആവശ്യങ്ങളാണെങ്കിലും ഇമോഷണലായ ആവശ്യങ്ങളാണെങ്കിലും അതിന് എല്ലാവര്‍ക്കും അര്‍ഹതയുണ്ട്. നമ്മളെല്ലാവരും മനുഷ്യരാണ്. അത് നമ്മളൊക്കെ മനസിലാക്കേണ്ട ഒരു കാര്യമാണ്, ‘ ശ്രുതി പറഞ്ഞു.
Content Highlights: Actress Shruthi Rmachandran about parenting and movies